
മൂലമറ്റം ∙ മൂലമറ്റം – വാഗമൺ റോഡിൽ മണപ്പാടി പാലം അപകടാവസ്ഥയിലായി കാൽനൂറ്റാണ്ട് പിന്നിട്ടെങ്കിലും പുനഃസ്ഥാപിക്കാൻ നടപടിയില്ല. 25 വർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് ഏറ്റവും അപകടകരമായ പാലമായി കണ്ടെത്തിയതാണ് മണപ്പാടി പാലം.
അന്ന് പാലം അപകടത്തിൽ എന്ന ബോർഡ് സ്ഥാപിച്ചിരുന്നു. ഈ ബോർഡ് തുരുമ്പെടുത്ത് നശിച്ചപ്പോൾ 4 തവണ മാറ്റി സ്ഥാപിച്ചതല്ലാതെ പാലം ഗതാഗതയോഗ്യമാക്കാൻ നടപടിയായിട്ടില്ല.
പാലത്തിനു വീതി കുറവായതിനാൽ ഗതാഗതം ദുഷ്കരമാണ്.
എതിർ ദിശയിലെത്തുന്ന വാഹനങ്ങൾക്കു സൈഡ് കൊടുക്കാൻ കഴിയാത്തതിനാൽ ഒറ്റവരിയായാണ് വാഹനങ്ങൾ കടന്നുപോകുന്നത്. മൂലമറ്റം കാഞ്ഞാർ റോഡിന്റെ സമാന്തരപാതയായതിനാൽ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
ഇലപ്പള്ളി, എടാട്, മണപ്പാടി, മൂന്നുങ്കവയൽ തുടങ്ങിയ ഭാഗത്തേക്കും ഈ പാലമാണ് ഉപയോഗിക്കുന്നത്. ശക്തമായ മഴയുള്ളപ്പോൾ പാലത്തിൽ വെള്ളക്കെട്ടും പതിവാണ്.ഭാരവാഹനങ്ങൾ പ്രവേശിക്കരുതെന്ന് പാലത്തിന് സമീപം ബോർഡ് വച്ചിട്ടുണ്ട്.
എന്നാൽ ഒട്ടേറെ ടിപ്പർ ലോറികൾ ഇതുവഴി കടന്നുപോകുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]