
മൂന്നാർ ∙ ഒരു വർഷം പഴക്കമുള്ള കുഴിയടയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് മറന്നു; അപകടം പതിവായതോടെ മാട്ടുപ്പെട്ടി പാലം അടച്ചു. റോഡിനു നടുവിൽ രൂപപ്പെട്ട
വൻകുഴി കാരണം പാലത്തിൽ അപകടങ്ങൾ പതിവായതോടെയാണ് പൊലീസിന്റെ നിർദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് ഇന്നലെ മുതൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്.മഴ മാറി, അറ്റകുറ്റപ്പണികൾ പൂർത്തിയായ ശേഷം മാത്രമേ ഗതാഗതം പുനരാരംഭിക്കൂ. ഒരു വർഷം മുൻപാണ് പാലത്തിന്റെ നടുവിൽ ചെറിയ കുഴി രൂപപ്പെട്ടത്.
അടുത്തയിടെ കുഴി വലുതായതോടെ പാലം അപകടാവസ്ഥയിലായി.
ബൈക്ക് യാത്രക്കാർ അപകടത്തിൽപെടുന്നത് പതിവായി. പാലത്തിൽ പാകിയിട്ടുള്ള ഇരുമ്പുപാളികൾ നശിച്ചതാണ് കുഴി ഉണ്ടാകാൻ കാരണമെന്നാണ് വിശദീകരണം.
ഭാരവാഹനങ്ങളും ബസുകളും കുഴിയിൽ ചാടുമ്പോൾ പാലം അപകടകരമായ വിധത്തിലാണ് കുലുങ്ങുന്നത്. നൂറു വർഷങ്ങൾക്ക് മുൻപ് ബ്രിട്ടിഷുകാരാണ് മുതിരപ്പുഴയ്ക്ക് കുറുകെ മൂന്നാറിനെയും മാട്ടുപ്പെട്ടി, ദേവികുളം മേഖലകളെയും ബന്ധിപ്പിക്കുന്ന ഈ ഇരുമ്പുപാലം നിർമിച്ചത്. ഇരുവശങ്ങളിലുമുള്ള കരിങ്കൽ തൂണുകളിൽ ഇരുമ്പുപാളികൾ നിരത്തിയാണ് പാലം നിർമിച്ചത്.
സൈന്യം നിർമിക്കുന്ന ബെയ്ലി പാലത്തിനു സമാനമായാണ് നിർമിതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]