
സ്പോട്ട് അഡ്മിഷൻ
ചെറുതോണി ∙ പൈനാവ് മോഡൽ പോളിടെക്നിക് കോളജിൽ സൈബർ ഫൊറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, ബയോമെഡിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഒന്നാം വർഷത്തേക്ക് (റഗുലർ) ഈ മാസം 30 വരെയും രണ്ടാം വർഷത്തേക്ക് നേരിട്ട് പ്രവേശനം നൽകുന്ന ലാറ്ററൽ എൻട്രി വിഭാഗങ്ങളിൽ അടുത്തമാസം 15 വരെയും സ്പോട്ട് അഡ്മിഷൻ നടക്കുന്നു.polyadmission.org വെബ് സൈറ്റിൽ ഓൺലൈനായോ കോളജിൽ നേരിട്ട് എത്തിയോ അപേക്ഷ സമർപ്പിച്ചതിനു ശേഷം കോളജിൽ നിർദിഷ്ട രേഖകളും ഫീസുമായി വന്ന് പ്രവൃത്തി ദിവസങ്ങളിൽ അഡ്മിഷൻ എടുക്കാവുന്നതാണ്.നിലവിൽ റാങ്ക് ലിസ്റ്റിൽ ഉള്ളവർ പുതിയ അപേക്ഷ സമർപ്പിക്കാതെ തന്നെ അഡ്മിഷൻ എടുക്കാം.
8547005084, 9947889441.
ജോലി ഒഴിവ്
തൊടുപുഴ ∙ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ തൊടുപുഴ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന യൂണിറ്റിലേക്ക് വെറ്ററിനറി സർജനെ നിയമിക്കുന്നു. 90 ദിവസത്തേക്ക് കരാർ നിയമനം.
യോഗ്യത: ബിവിഎസ്സി ആൻഡ് എഎച്ച്, വെറ്ററിനറി കൗൺസിൽ റജിസ്ട്രേഷൻ. 22ന് 10.30ന് മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ അഭിമുഖത്തിന് എത്തണം.തൊടുപുഴ ∙ ഇടുക്കി ഗവ.
മെഡിക്കൽ കോളജിൽ അനസ്തീസിയ ടെക്നിഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 26ന് 11ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ കൂടിക്കാഴ്ച നടക്കും. ഒരു ഒഴിവാണുള്ളത്. 04862 299574
തൊടുപുഴ ∙ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല അടിയന്തര മൃഗ ചികിത്സ സേവനത്തിന് ഇടുക്കി, തൊടുപുഴ ബ്ലോക്കുകളിൽ ഡ്രൈവർ കം അറ്റൻഡർ ഒഴിവ്.
കരാർ നിയമനം. യോഗ്യത: എസ്എസ്എൽസി, എൽഎംവി- ഡ്രൈവിങ് ലൈസൻസ്.
22ന് 2ന് തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ സർട്ടിഫിക്കറ്റുകളും പകർപ്പും തിരിച്ചറിയൽ കാർഡും സഹിതം അഭിമുഖത്തിന് എത്തണം.
അടിമാലി ∙ മറയൂർ പഞ്ചായത്തിലെ പട്ടിക്കാട്, കാന്തല്ലൂർ പഞ്ചായത്തിലെ മിഷൻ വയൽ, തീർഥമല, പൊങ്ങപ്പള്ളി, ദണ്ഡുകൊമ്പ് എന്നീ പട്ടികവർഗ നഗറുകളിൽ പുതിയതായി ആരംഭിക്കുന്ന സാമൂഹിക പഠന മുറികളിലെ ഫെസിലിറ്റേറ്റർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 25ന് 10ന് പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്കായി മറയൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിൽ കൂടിക്കാഴ്ച നടക്കും.
ഉന്നത വിദ്യാഭ്യാസം, ബിഎഡ്/ഡിഎഡ് ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 18– 35നും ഇടയിൽ.
സപ്ലൈകോയിൽ വിലക്കുറവ്
തൊടുപുഴ ∙ ഓണത്തിന് മുന്നോടിയായി സപ്ലൈകോ വിൽപനശാലകളിൽ ഹാപ്പി അവേഴ്സ് എന്ന പേരിൽ 24 വരെ ഉച്ചയ്ക്ക് 2 മുതൽ 4 വരെയാണ് തിരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.
സപ്ലൈകോയിൽ സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാൾ 10% വരെ വിലക്കുറവ് വിവിധ ഉൽപന്നങ്ങൾക്ക് ലഭിക്കും. വെളിച്ചെണ്ണ അടക്കമുള്ള ശബരി ഉൽപന്നങ്ങൾ, സോപ്പ്, ശർക്കര, ആട്ട, റവ, മൈദ, ഡിറ്റർജന്റ്, ടൂത്ത് പേസ്റ്റ്, സാനിറ്ററി നാപ്കിൻ, തുടങ്ങിയവയ്ക്ക് അധിക വിലക്കുറവുണ്ട്.
ചിത്രരചനാ മത്സരം
തൊടുപുഴ ∙ അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി സബ് കലക്ടറുടെ ഓഫിസ് ഗുരു മഹിമ എന്ന പേരിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം നടത്തുന്നു.
വിദ്യാർഥികൾ അവരുടെ അധ്യാപകരുടെ ചിത്രം വരച്ച് കവറിലിട്ട് കവറിന് പുറത്ത് ഗുരു മഹിമ ചിത്രരചനാ മത്സരം എന്ന് എഴുതി നേരിട്ടോ തപാൽ മുഖേനയോ സബ് കലക്ടർ ഇടുക്കി, പൈനാവ് പി.ഒ കുയിലിമല 685603 എന്ന വിലാസത്തിൽ സെപ്റ്റംബർ 3ന് മുൻപായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഇമെയിൽ: [email protected], 9447184231.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]