
കുമളി ∙ ടൗണിൽ ഹോളിഡേ ഹോമിന് സമീപം ദേശീയപാതയോരത്തുള്ള ഗാന്ധി പാർക്ക് വിനോദ സഞ്ചാരികൾക്ക് തുറന്നുനൽകണമെന്ന ആവശ്യം അധികൃതർ പരിഗണിക്കുന്നില്ല. വനംവകുപ്പിന്റെ കീഴിലുള്ള പാർക്ക് ഇപ്പോൾ അനാഥമായി കിടക്കുകയാണ്.
സഞ്ചാരികൾക്കും നാട്ടുകാർക്കും തിരക്കുകളിൽനിന്ന് മാറി വൈകുന്നേരങ്ങളിൽ അൽപം വിശ്രമിക്കാൻ കഴിയുന്ന മനോഹരമായ സ്ഥലമാണ് ഗാന്ധി പാർക്ക്.ഏറെ കൊട്ടിഘോഷിക്കപ്പെട്ട് തുടക്കംകുറിച്ച് പാർക്ക് പിന്നീട് പതിയെ അവഗണിക്കപ്പെടുകയായിരുന്നു. വന്യജീവികളെക്കുറിച്ചും വനസംരക്ഷണത്തിന്റെ വിവിധ മാതൃകകളും ജനങ്ങൾക്ക് അറിവ് പകരുന്ന ഡോക്യുമെന്ററികളും പ്രദർശിപ്പിക്കാവുന്ന സംവിധാനങ്ങൾ ഉൾപ്പെടെ ഒരുക്കിയാണ് വനംവകുപ്പ് പാർക്ക് തുറന്നത്.
എന്നാൽ കുറെക്കാലം പ്രവർത്തിച്ചശേഷം ഇതിന്റെ പ്രവർത്തനം നിലച്ചു.
ഇപ്പോൾ തേക്കടിയിൽ എത്തുന്നവർക്ക് ഇങ്ങനെയൊരു പാർക്കുള്ളതായി അറിയില്ല. വനംവകുപ്പിന് ഇത് നടത്തുന്നതിൽ താൽപര്യമില്ലെങ്കിൽ പഞ്ചായത്തിനെ ഈ ചുമതല ഏൽപിച്ചാൽ നല്ല രീതിയിൽ നടത്താൻ കഴിഞ്ഞേക്കുമെന്ന് നാട്ടുകാർ പറയുന്നു.കുമളി ഒട്ടകത്തലമേട്ടിൽ ജില്ലാ പഞ്ചായത്തിന്റെ സ്ഥലത്ത് പഞ്ചായത്ത് ടൂറിസം വികസന പദ്ധതികൾ നടപ്പാക്കാനുള്ള തിരക്കിലാണ്.
അതിനൊപ്പം ഈ ഗാന്ധി പാർക്കിന്റെ നടത്തിപ്പുകൂടി ഏറ്റെടുത്ത് ഭംഗിയായി മുന്നോട്ടു കൊണ്ടുപോയാൽ കുമളിയിൽ എത്തുന്ന സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]