
കാലാവസ്ഥ
∙ സംസ്ഥാനത്ത് ശക്തമായ മഴ. ∙ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത.
കർഷകർക്ക് അപേക്ഷിക്കാം
കുമാരമംഗലം∙ പഞ്ചായത്ത് പരിധിയിൽ വരുന്ന കർഷകർക്ക് സംസ്ഥാന ഹോർട്ടികൾചർ മിഷൻ പദ്ധതി പ്രകാരം കൂൺ കൃഷി, മഞ്ഞൾ, ഇഞ്ചി, പച്ചക്കറികൾ, കുരുമുളക്, ഹൈഡ്രോപോണിക്സ്, കംപോസ്റ്റ് യൂണിറ്റ് തുടങ്ങിയവയ്ക്ക് ഇനങ്ങൾക്ക് അപേക്ഷ സ്വീകരിക്കുന്നു.
കർഷകർ തന്നാണ്ട് കരം തീർത്ത രസീത്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുമായി 25–നകം അപേക്ഷ സമർപ്പിക്കണം.
ജോലി ഒഴിവ്
നെടുങ്കണ്ടം ∙ കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിലവിൽ ഒഴിവുള്ള ഫിസിക്കൽ സയൻസ് (എച്ച്എസ്) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
22ന് 10ന് അഭിമുഖത്തിന് എത്തണം. ഏലപ്പാറ ∙ പഞ്ചായത്ത് ഹൈസ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ ഫിസിക്കൽ സയൻസ് (മലയാളം) അധ്യാപക ഒഴിവ്.
ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. 22ന് 11ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും.
കട്ടപ്പന കമ്പോളം
ഏലം: 2425-2625
കുരുമുളക്: 655
കാപ്പിക്കുരു(റോബസ്റ്റ): 200
കാപ്പി പരിപ്പ്(റോബസ്റ്റ): 385
കൊട്ടപ്പാക്ക്: 200
മഞ്ഞൾ: 230, ചുക്ക്: 250
ഗ്രാമ്പൂ: 760, ജാതിക്ക: 280
ജാതിപത്രി: 1450-1850
അടിമാലി കമ്പോളം
കൊക്കോ : 95
കൊക്കോ ഉണക്ക : 350
മുരിക്കാശേരി കമ്പോളം
കൊക്കോ – 150
കൊക്കോ (ഉണക്ക) – 400
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]