വണ്ടൻമേട് ∙ അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ ഗുരുശ്രേഷ്ഠ പുരസ്കാരം ആമയാർ എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് മായാ വസുന്ധരാദേവിക്ക്. 17 വർഷമായി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും അക്കാദമിക് നിലവാരം ഉയർത്താനും നടത്തിയ പരിശ്രമങ്ങൾക്ക് അംഗീകാരമായാണ് പുരസ്കാരം.
2008ൽ എംഇഎസ് സ്കൂളിന്റെ അമരത്തെത്തിയ മായ ജനപ്രതിനിധികളുടെ ഫണ്ടുകളും വിവിധ സർക്കാർ പദ്ധതികളും മാനേജ്മെന്റ് പിന്തുണയും ജനകീയ പങ്കാളിത്തവും ഫലപ്രദമായി ഏകോപിപ്പിച്ച് ആധുനിക രീതിയിലുള്ള അക്കാദമിക് ബ്ലോക്കുകൾ, എടിഎൽ ലാബ്, ഹൈടെക് ക്ലാസ് മുറികൾ എന്നിവ യഥാർഥ്യമാക്കി.
സ്കൂളിൽ എസ്പിസി, എൻസിസി യൂണിറ്റുകൾ സ്ഥാപിച്ചു.
ഏഴുവർഷം തുടർച്ചയായി ഉപജില്ലാ കായികമേളയ്ക്ക് സ്കൂൾ ആതിഥേയത്വം വഹിച്ചു. വിദ്യാലയ മുറ്റത്ത് ജൈവവൈവിധ്യ ഉദ്യാനം നിർമിച്ചു.
കോവിഡ് കാലത്ത് 50 വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി. കട്ടപ്പന വിദ്യാഭ്യാസ ജില്ല എച്ച്എം ഫോറം ഭാരവാഹിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

