മറയൂർ∙ ടൗണിലെ വനം വകുപ്പ് ഓഫിസിലെത്തിയ കാട്ടുപോത്ത് കുടുംബത്തെ കണ്ട അധികൃതർ ആദ്യം അമ്പരന്നു.
‘വന്യജീവികൾക്കെന്താ വനം വകുപ്പ് ഓഫിസിൽ കാര്യം’ എന്നു ചിന്തിച്ചു നിന്ന അധികൃതർക്കു മുൻപിലൂടെ അവർ ചന്ദന ഗോഡൗണിലേക്ക് നീങ്ങി. അവിടെയും കുറച്ചു സമയം ചെലവഴിച്ച ശേഷം റോഡിലേക്കിറങ്ങി ഭീതി പരത്തി.
വ്യാഴാഴ്ച പകലാണ് ചന്ദന റിസർവിനുള്ളിൽ നിന്ന് കൂട്ടമായി കാട്ടുപോത്തുകൾ ഓഫിസുകൾക്കു മുൻപിലെത്തിയത്. തുടർന്ന് മറയൂർ ഗ്രാമത്തിലേക്കു പോകുന്ന റോഡിലൂടെ നടന്ന് കൃഷിത്തോട്ടത്തിൽ ഇറങ്ങി.
പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം അതിരൂക്ഷമാണ്.
മാസങ്ങൾക്കു മുൻപ് ചന്ദന ഡിവിഷൻ ഓഫിസിനു മുൻവശത്തുള്ള കൃഷിയിടത്തിലിറങ്ങിയ പോത്തുകൾ കർഷകനെ ആക്രമിച്ചിരുന്നു. ഒട്ടേറെ പേർ പലവട്ടം കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കൃഷിത്തോട്ടത്തിൽ ഇറങ്ങിയ കാട്ടുപോത്തുകളെ രാത്രിയും കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. വനം വകുപ്പ് ഓഫിസ് 24 മണിക്കൂറും പ്രവർത്തിക്കുകയും നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും കാട്ടുപോത്തുകളെ വനമേഖലയിലേക്ക് തുരത്താനുള്ള ശ്രമം നടത്തുന്നില്ലെന്ന് കർഷകർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

