ചെറുതോണി ∙ ഇടുക്കി പൊലീസ് സ്റ്റേഷനു സമീപം പുതുതായി നിർമിച്ച ചെറുതോണി ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് അടുത്ത മാസം തുറന്നു കൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ബസ് സ്റ്റാൻഡ് കെട്ടിടവും കാത്തിരിപ്പ് സൗകര്യങ്ങളും ശുചിമുറി സംവിധാനങ്ങളും ഇതിനോടകം പൂർത്തിയായി.
തുടർന്ന് സ്റ്റാൻഡിൽ ജില്ലാ പഞ്ചായത്ത് നിർമിച്ച ഷോപ്പിങ് കോംപ്ലക്സ് ടെൻഡർ ചെയ്തും നൽകിയിരുന്നു. എന്നാൽ ബസ് സ്റ്റാൻഡിലേക്കുള്ള വഴിയും പുറത്തേക്കുള്ള വഴിയും രണ്ട് ഭാഗത്തായിരിക്കണമെന്ന് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചതോടെ അടിയന്തരമായി ഒരു വഴി കൂടി നിർമിക്കേണ്ട
സാഹചര്യം ഉണ്ടായതാണ് ഉദ്ഘാടനം വൈകിയത്. ശക്തമായ മഴ മൂലം പൂർത്തിയാകാതിരുന്ന 20 മീറ്റർ മാത്രം ദൂരത്തുള്ള ഭാഗത്തെ നിർമാണ ജോലികളാണ് പുരോഗമിക്കുന്നത്.
പുതിയ ബസ് സ്റ്റാൻഡിനോടു ചേർന്ന് കെഎസ്ആർടിസി ഡിപ്പോ ആരംഭിക്കുന്നതിനുള്ള നടപടികളും പൂർത്തിയായി വരികയാണ്.
പൊലീസ് സ്റ്റേഷനും ബസ് സ്റ്റാൻഡിനും ഇടയിലുള്ള ഭാഗത്തായി ഫോർ വേ ഗാരിജ് നിർമിക്കുന്നതിനായി 42 സെന്റ് സ്ഥലം കെഎസ്ആർടിസി ഏറ്റെടുത്തിട്ടുണ്ട്. ഗാരിജ് നിർമാണത്തിനായി 2 കോടി രൂപ അനുവദിക്കുകയും പൊതുമരാമത്ത് വകുപ്പ് മുഖേന ടെൻഡർ പൂർത്തിയാകുകയും ചെയ്തു.
ടൗൺ ഹാളിനു സമീപവും വാഴത്തോപ്പ് പഞ്ചായത്തിന്റെ മാർക്കറ്റിനു സമീപത്തുമായി ആകെ രണ്ട് ഏക്കർ സ്ഥലമാണ് കെഎസ്ആർടിസിക്ക് അനുവദിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

