രാജാക്കാട് ∙ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിങ് വാർഡിൽ അട്ടിമറി വിജയം നേടിയ കോൺഗ്രസ് രാജാക്കാട് മണ്ഡലം പ്രസിഡന്റ് ജോഷി കന്യാക്കുഴി പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്യും മുൻപേ വോട്ടർമാരോടുള്ള വാക്ക് പാലിച്ചു. രാജാക്കാട് ടൗണിൽ നിന്നു ബസ് സ്റ്റാൻഡിലേക്കുള്ള ബൈപാസ് റോഡിൽ തകർന്നു കിടന്ന ഭാഗം കോൺക്രീറ്റ് ചെയ്തു നൽകിയാണ് ജോഷി തിരഞ്ഞെടുപ്പിന് മുൻപ് നാട്ടുകാർക്ക് നൽകിയ വാക്ക് പാലിച്ചത്.
എട്ടാം വാർഡിലുൾപ്പെടുന്ന റോഡിൽ മാസങ്ങളായി ഉണ്ടായിരുന്ന വൻഗർത്തം നിരവധി അപകടങ്ങൾക്ക് കാരണമായിരുന്നു. നാട്ടുകാർ അധികൃതരോട് പല തവണ പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ജോഷിയോട് നാട്ടുകാർ ഇക്കാര്യം അറിയിച്ചു.
തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും റോഡിലെ തകർന്ന ഭാഗം കോൺക്രീറ്റ് ചെയ്തു നൽകുമെന്ന് ജോഷി അവരോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നിർമാണ സാമഗ്രികളും താെഴിലാളികളുമായെത്തിയ ജോഷി റോഡിലെ കുഴിയടച്ചു.
നാട്ടുകാരിൽ ചിലരും ജോഷിയോടാെപ്പം ശ്രമദാനത്തിൽ പങ്കെടുത്തു. പഞ്ചായത്ത് രൂപീകരണ കാലം മുതൽ സിപിഎം സ്ഥാനാർഥികൾ മാത്രം ജയിച്ചു വന്ന വാർഡിൽ 4 വോട്ടുകൾക്കാണ് ജോഷി കന്യാക്കുഴി സിപിഎമ്മിലെ എ.ഡി.സന്തോഷിനെ പരാജയപ്പെടുത്തിയത്.
ജോഷിയുൾപ്പെടെ 10 യുഡിഎഫ് സ്ഥാനാർഥികളും വിജയിച്ചതോടെ 27 വർഷത്തിന് ശേഷം പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

