തൊടുപുഴ ∙ കാത്തുവിന്റെയും ഉണ്ണിയുടെയും 30 സെക്കൻഡ് കൊച്ചുവർത്താനം വൈറലാകുന്നു. കന്യാമറിയത്തിന്റെ ഉദരത്തിൽ കിടക്കുന്ന ഉണ്ണിയേശുവും കാത്തു എന്ന പെൺകുട്ടിയും തമ്മിലുള്ള സംഭാഷണമാണ് റീലുകളായി അവതരിപ്പിക്കുന്നത്.
കോതമംഗലം സിഎംസി പാവനാത്മ പ്രോവിൻസ് ആണ് റീൽസിനു പിന്നിൽ.
തൊടുപുഴ വിമല പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി കെയ്റ്റ്ലിൻ ലിസ് ചാൾസ് ആണ് കാത്തു ആയി അഭിനയിക്കുന്നത്. ഇവിടത്തെ അധ്യാപികയും കെയ്റ്റ്ലിന്റെ അമ്മയുമായ നീതുവാണ് കന്യാമറിയത്തിന്റെ റോളിൽ.
വിമല സ്കൂൾ യുകെജി വിദ്യാർഥിനി ജോവാക്ക് ഡിയുക്രിസ് ജോസൺ ആണ് ഉണ്ണിക്ക് ശബ്ദം നൽകിയിരിക്കുന്നത്. ഡിസംബർ 1 മുതൽ ക്രിസ്മസ് വരെ തുടർച്ചയായി റീലുകൾ ഉണ്ടാകും.
വിമല പബ്ലിക് സ്കൂൾ പിആർഒ സാജോ ജോസഫ് ആണ് റീലുകളുടെ സ്ക്രിപ്റ്റ്, സംവിധാനം, ക്യാമറ, എഡിറ്റ് എന്നിവ ചെയ്തിരിക്കുന്നത്.
പാവനാത്മ പ്രോവിൻസിലെ ഗായികമാരായ സിസ്റ്റേഴ്സിനെ ഉൾപ്പെടുത്തി ‘അക്കാപ്പെല്ല’ അവതരിപ്പിച്ച് സാജോ ജോസഫ് ശ്രദ്ധിക്കപ്പെട്ടിരുന്നു. മുൻ വർഷങ്ങളിൽ അവതരിപ്പിച്ച ക്രിസ്മസ് റീൽസും ഒട്ടേറെ പേർ പങ്കുവച്ചിരുന്നതായി പാവനാത്മ മീഡിയ കൗൺസിലർ സിസ്റ്റർ ജോസ്ലിൻ പറഞ്ഞു.
പാവനത്മാ പ്രൊവിൻസിന്റെ യൂട്യൂബ്, ഫേസ്ബുക്ക് ചാനലുകളിലും ഈ റീൽസ് അപ്ലോഡ് ചെയ്യുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

