കുമളി ∙ കേരള- തമിഴ്നാട് അതിർത്തിയായ കുമളിയിൽ തമിഴ്നാട് സർക്കാർ നിർമിച്ച പുതിയ ബസ് സ്റ്റാൻഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. ഗ്രാമവികസന വകുപ്പ് മന്ത്രി ഐ.പെരിയസാമി ഉദ്ഘാടനം നിർവഹിച്ചു.
ഗതാഗത-വൈദ്യുതി വകുപ്പ് മന്ത്രി എസ്.എസ്.ശിവശങ്കർ അധ്യക്ഷത വഹിച്ചു.
കുമളിയിൽ തമിഴ്നാട് ഭാഗത്ത് ബസ് സ്റ്റാൻഡ് ഇല്ലാതിരുന്നതിനാൽ ദേശീയ പാതയോരത്ത് ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതായിരുന്നു ഇതുവരെയുള്ള പതിവ്. ഇത് പലപ്പോഴും വലിയ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. ഇതേ തുടർന്ന് 2023ൽ സർക്കാർ തമിഴ്നാട് ട്രാൻസ്പോർട് കോർപ്പറേഷന്റെ വർക്ക്ഷോപ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ബസ് സ്റ്റാൻഡ് നിർമിക്കാൻ 7.5 കോടി രൂപ അനുവദിച്ചു.
ഇതിൽ 5.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ ബസ് സ്റ്റാൻഡ് നിർമിച്ചത്.
18 വാണിജ്യ സമുച്ചയങ്ങൾ, യാത്രക്കാർക്കായി വിശ്രമമുറി, ആധുനിക രീതിയിലുള്ള ശുചിമുറി സമുച്ചയങ്ങൾ, വാഹന പാർക്കിങ് സൗകര്യം, വർക്ക്ഷോപ് എന്നിവയോട് കൂടിയ ആധുനിക ബസ് സ്റ്റേഷൻ ആണ് ഇവിടെ നിർമിച്ചിരിക്കുന്നത്. 30 വർഷമായുള്ള ജനങ്ങളുടെ സ്വപ്നമാണ് യാഥാർഥ്യമായതെന്ന് ഉദ്ഘാടന യോഗത്തിൽ മന്ത്രിമാർ പറഞ്ഞു.
തേനി ജില്ലാ കലക്ടർ രഞ്ജിത് സിംഗ്, എംഎൽഎമാരായ എൻ.രാമകൃഷ്ണൻ, മഹാരാജൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

