ഇടുക്കി സംഭരണിയുടെ വൃഷ്ടിപ്രദേശത്തു പെയ്തതിന്റെ ഇരട്ടിയോളം മഴ തേക്കടിയും മുല്ലപ്പെരിയാറും ഉൾപ്പെടുന്ന പെരിയാർ കടുവാസങ്കേതം ഉൾപ്പെടുന്ന ഉൾവനത്തിൽ പെയ്തതായാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ഇടുക്കിയിൽ ഇന്നലെ 90 എംഎം മഴയാണ് ലഭിച്ചതെങ്കിൽ മുല്ലപ്പെരിയാർ ഉൾപ്പെടുന്ന തേക്കടി മാപിനിയിൽ 160 സെമീ മഴ രേഖപ്പെടുത്തി. ഇടുക്കി സംഭരണിയിൽ ശേഷിയുടെ 76% വെള്ളമുള്ള സമയത്ത് മുല്ലപ്പെരിയാറിന്റെ ഉൾവന പ്രദേശത്ത് പെയ്യുന്ന ഇത്തരം തീവ്രമഴകളെ കേരളം ജാഗ്രതയോടെ കാണണം.
കാലാവസ്ഥാ മാറ്റക്കാലത്ത് മുല്ലപ്പെരിയാറിന്മേൽ നിരീക്ഷണവും പഠനങ്ങളും മെച്ചപ്പെടുത്തണം.
പെയ്ത്തു രീതി മാറി
ഒരു നിശ്ചിത വൃത്തപരിധിയിൽപ്പെട്ട പ്രദേശത്ത് ആ സ്ഥലത്തിന് ഉൾക്കൊള്ളാവുന്നതിനും അധികം മഴ വളരെ പെട്ടെന്ന് ഉണ്ടായാൽ സംഭവിക്കാവുന്ന അപകടമാണ് ഇന്നലെ ഇടുക്കിയിലുണ്ടായത്. ഈ തീവ്രമഴയുടെയും മിന്നൽ പ്രളയത്തിന്റെയും കാരണം കാലാവസ്ഥാ മാറ്റവും ആഗോളതാപനവുമാണെങ്കിലും തോടുകളും ജലാശയങ്ങളും പ്രളയ സമതലങ്ങളും പ്രാദേശിക സുരക്ഷയ്ക്ക് അനിവാര്യമാണെന്ന മുന്നറിയിപ്പു കൂടിയാണ്.
2021 ഒക്ടോബർ 16ന് കൊക്കയാർ–കൂട്ടിക്കൽ മണ്ണിടിച്ചിൽ ദുരന്തത്തിനു കാരണമായ മഴയുടെ പെയ്ത്തുരീതി തന്നെയാണ് ഇന്നലെയും പ്രകടമായത്. സംസ്ഥാനത്തെ മഴയുടെ പെയ്ത്തു രീതി അതിഭീകരമാം വിധം മാറുകയാണ് എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
കൃഷിക്കും ദോഷം
ഒരു കൃഷിക്കും അനുയോജ്യമല്ലാത്ത ഇത്തരം തീവ്രമഴ ഫലഭൂയിഷ്ടതമായ മേൽമണ്ണിനെ മുഴുവൻ ഒഴുക്കിക്കൊണ്ടുപോകും.
സുഗന്ധ വിളകളുടെ സംരക്ഷണത്തിനായി ഇടുക്കിയിൽ പുതിയൊരു മണ്ണുസംരക്ഷണ പ്രവർത്തനവും അനിവാര്യമാണ്. കയർ ഭൂവസ്ത്രമായാലും കയ്യാലകളായാലും വൈകാതെ ചെയ്യേണ്ടതുണ്ടെന്നും കാർഷിക മേഖലയിലെ വിദഗ്ധർ പറയുന്നു.
ഇതു മുന്നറിയിപ്പ്
ഇത് സാധാരണ തീവ്രമഴ അല്ലെന്ന് കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിലെ ഗവേഷകനായ ഡോ. സിനാൻ നിസാർ പറഞ്ഞു.
കേരളത്തിന്റെ ഹൈറേഞ്ച് പ്രദേശത്തെ മഴയുടെ രീതിയിൽ വരാൻ പോകുന്ന അപകടകരമായ മാറ്റത്തെപ്പറ്റിയുള്ള മുന്നറിയിപ്പാണ്. ഒരു ഡിഗ്രി സെൽഷ്യസ് അന്തരീക്ഷ താപനില ഉയർന്നാൽ അന്തരീക്ഷത്തിന് 7% കൂടുതൽ ഈർപ്പം പിടിച്ചുവയ്ക്കാൻ കഴിയും.
രണ്ടോ മൂന്നോ ഡിഗ്രി വരെ പ്രാദേശിക ശരാശരി താപനില ഉയരുമ്പോൾ 20% വരെ അധികമായ ജലം താഴേക്കു വരുമെന്നതാണ് യാഥാർഥ്യം. ഇത്തരമൊരു സ്ഥിതി വിശേഷത്തെ നേരിടാൻ നമ്മൾ തയാറായിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]