
ചിന്നക്കനാൽ∙ മഴ പെയ്താലും കാറ്റു വീശിയാലും വൈദ്യുതി മുടങ്ങുന്ന ചിന്നക്കനാൽ മേഖലയിൽ കെഎസ്ഇബിയുടെ വക അനാസ്ഥയും. ചിന്നക്കനാൽ സൂര്യനെല്ലി റോഡിലും മറ്റ് പല സ്ഥലങ്ങളിലും വൈദ്യുത പോസ്റ്റുകളിലും ലൈനുകളിലും വള്ളിച്ചെടികൾ പടർന്നു കയറിയിരിക്കുകയാണെന്ന് നാട്ടുകാർ. മഴക്കാലത്ത് ഇതിനു ചുവട്ടിലൂടെ സഞ്ചരിച്ചാൽ പോലും അപകടത്തിൽ പെടാൻ സാധ്യതയുണ്ട്.
കാട്ടാനകൾ വൈദ്യുത ലൈനുകളിൽ പടർന്നു കയറിയ വള്ളിപ്പടർപ്പുകളിൽ താെട്ടാലും അപകടം സംഭവിക്കും. അടിയന്തരമായി ടച്ച് വെട്ട് പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞ ദിവസങ്ങളിൽ ചിന്നക്കനാൽ മേഖലയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയെങ്കിലും കെഎസ്ഇബി അധികൃതർ ഇടപെട്ട് വൈദ്യുത തടസ്സം ഒഴിവാക്കാൻ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
കെഎസ്ഇബി രാജകുമാരി സെക്ഷന്റെ പരിധിയിലാണ് ചിന്നക്കനാൽ മേഖല ഉൾപ്പെടുന്നത്. രാജകുമാരി സെക്ഷന്റെ കീഴിലുള്ള മറ്റ് പ്രദേശങ്ങളിലെല്ലാം വൈദ്യുതി ഉള്ളപ്പോഴും ചിന്നക്കനാലിൽ വൈദ്യുതി മുടക്കം പതിവാണ്. രാജകുമാരിയിൽ നിന്ന് ഉദ്യോഗസ്ഥർ ചിന്നക്കനാലിൽ എത്തി വൈദ്യുതി തടസ്സം പരിഹരിക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് ചിന്നക്കനാലിൽ മാത്രമായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]