
അടിമാലി ∙ മലമുകളിൽ നിന്നാൽ ഒരു ഭാഗത്ത് പെരിയാർ, മറുവശത്ത് ദേവിയാർ പുഴ. നോക്കെത്താ ദൂരത്തിൽ കൺകുളിർക്കെ പച്ചപ്പ്.
വിവിധ അണക്കെട്ടുകളും തൊട്ടിയാർ ഉൾപ്പെടെയുള്ള ചെറുകിട ജലവൈദ്യുത പദ്ധതിയും കാണാം.
സഞ്ചാരികളുടെ ഇഷ്ടയിടമായി മാറുകയാണ് അടിമാലി പഞ്ചായത്തിലെ കുതിരകുത്തി മല. തൊട്ടിയാർ ചെറുകിട
ജലവൈദ്യുത പദ്ധതിക്ക് എതിർവശത്തുള്ള മലമുകളിലാണ് കുതിരകുത്തി മല.
കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ സഞ്ചാരികളുടെ മനം കവരുന്ന ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ പിന്നിടുമ്പോൾ തൊട്ടിയാർ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ടിലേക്ക് എത്തും.
ഇവിടെ നിന്ന് കാൽനടയായി കയറ്റമുള്ള ഒറ്റയടി പാതയിലൂടെ സഞ്ചരിച്ചാൽ കുതിരകുത്തിമലയിൽ എത്താം. ആഞ്ഞു വീശുന്ന കാറ്റ് കുതിരകുത്തിയുടെ പ്രത്യേകതയാണ്.
സഞ്ചാരികൾക്കു വൈദ്യുതി ബോർഡുമായി സഹകരിച്ചു സൗകര്യം ഒരുക്കണമെന്ന് സഞ്ചാരികൾ ആവശ്യപ്പെടുന്നു. ശുചിമുറി, സുരക്ഷിതമായ വഴി എന്നിവയെങ്കിലും നിർമിക്കണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]