
തൊടുപുഴ ∙ ഇ–മാലിന്യം ഇനി ഒരു പ്രശ്നമേയല്ല. അവ പണ ം നൽകി ഹരിതകർമ സേന ശേഖരിക്കും.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഇലക്ട്രോണിക് മാലിന്യം ശേഖരിക്കുന്ന പദ്ധതിക്കു ജില്ലയിൽ തുടക്കം. കട്ടപ്പന, തൊടുപുഴ നഗരസഭകളിലാണു ആദ്യഘട്ടത്തിൽ ഇ-മാലിന്യ ശേഖരണം നടപ്പിലാക്കുന്നത്.
കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ഇ–മാലിന്യ ശേഖരണ ഡ്രൈവ് ആരംഭിച്ചു. ഓഗസ്റ്റ് 15 വരെ തുടരും.
തൊടുപുഴയിൽ 21ന് മാലിന്യ ശേഖരണം ആരംഭിക്കും. ഇതിന്റെ ഭാഗമായി ഹരിതകർമ സേനാംഗങ്ങൾക്ക് കഴിഞ്ഞദിവസം പരിശീലനം നൽകിയിരുന്നു.
തദ്ദേശസ്ഥാപനങ്ങൾ വർഷത്തിൽ രണ്ടുതവണ ഇ-മാലിന്യങ്ങൾ ശേഖരിക്കും. പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്ന ഇ-മാലിന്യങ്ങൾക്ക് ക്ലീൻ കേരള കമ്പ നി നിശ്ചയിച്ച വില ലഭിക്കും.
ഓരോ ഇനത്തിനും കിലോഗ്രാം നിരക്കിലാണ് വില. ഇ–മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളുന്നതു ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് നടപടി.
എന്തൊക്കെ ശേഖരിക്കും ?
ഇ-വേസ്റ്റ് എന്നത് പ്രവർത്തനരഹിതമോ കാലഹരണപ്പെട്ടതോ ആയ ഇലക്ട്രോണിക് ഉപകരണങ്ങളാണ്.
സിആർടി ടെലിവിഷൻ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൈക്രോവേവ് ഓവൻ, മിക്സർ ഗ്രൈൻഡർ, ഫാൻ, ലാപ്ടോപ്, സിപിയു, സിആർടി മോണിറ്റർ, മൗസ്, കീബോർഡ്, എൽസിഡി മോണിറ്റർ, എൽസിഡി/എൽഇഡി ടെലിവിഷൻ, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, അയൺ ബോക്സ്, മോട്ടർ, സെൽഫോൺ, ടെലിഫോൺ, റേഡിയോ, മോഡം, എയർ കണ്ടിഷനർ, ബാറ്ററി, ഇൻവെർട്ടർ, യുപിഎസ്, സ്റ്റെബിലൈസർ, വാട്ടർ ഹീറ്റർ, വാട്ടർ കൂളർ, ഇൻഡക്ഷൻ കുക്കർ, എസ്എംപിഎസ്, ഹാർഡ് ഡിസ്ക്, സിഡി ഡ്രൈവ്, പിസിബി ബോർഡുകൾ, സ്പീക്കർ, ഹെഡ്ഫോണുകൾ, സ്വിച്ച് ബോർഡുകൾ, എമർജൻസി ലാംപ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]