കരളുറപ്പുണ്ടോ? പാലത്തിന് വലിയ ഉറപ്പൊന്നും ഇല്ല
മലയിഞ്ചി ∙ ഉടുമ്പന്നൂർ പഞ്ചായത്തിലെ കുടിയേറ്റ മേഖലയായ മലയിഞ്ചി പാട്ടാക്കൽ ഭാഗത്ത് താമസിക്കുന്ന ആളുകൾക്ക് പുഴ മറികടക്കാൻ മുളകൊണ്ട് ഉണ്ടാക്കിയ നടപ്പാലം മാത്രം. റോഡിൽനിന്ന് ഒന്നര കിലോമീറ്റർ നടന്നാൽ പാട്ടാക്കൽ ഭാഗത്ത് എത്താം. അവിടെനിന്നു പുഴയ്ക്ക് മറുകരയിൽ താമസിക്കുന്നത് ഒട്ടേറെ കുടുംബങ്ങളാണ്.
അവിടേക്ക് എത്തിച്ചേരണമെങ്കിൽ ആറിന് കുറുകെയുള്ള മുളത്തടികൾ കൊണ്ട് കമ്പി വലിച്ചു കെട്ടിയിട്ടുള്ള തൂക്കു പാലമാണ് വർഷങ്ങളായി ആളുകൾ ഉപയോഗിക്കുന്നത്.മഴ കനക്കുമ്പോൾ പുഴ നിറഞ്ഞു കുത്തൊഴുക്കിൽപെട്ട് പാലം ഒലിച്ചുപോകാറുണ്ട്. കുട്ടികളും വയോധികരും അടക്കമുള്ള ഒട്ടേറെപ്പേർ സാഹസിക യാത്ര നടത്തുന്ന ഏക വഴിയാണ് ഈ തൂക്കുപാലം.
മഴ വെള്ളപ്പാച്ചിലിന്റെ ഭീഷണി മൂലം ഈ പ്രദേശത്ത് താമസിക്കുന്നവർ കുട്ടികളെ സ്കൂളിൽ വിടുന്നതിനും ആശുപത്രി ആവശ്യത്തിനും വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് പോകേണ്ട ഗതികേടിലാണ്.
അടിയന്തരമായി മേഖലയിലെ ജനങ്ങൾക്ക് നടപ്പാലം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. 2017 -18 കാലയളവിൽ മനോജ് തങ്കപ്പൻ ജില്ലാ പഞ്ചായത്ത് മെംബർ ആയിരുന്നപ്പോൾ പുഴയ്ക്ക് കുറുകെയുള്ള നിലയ്ക്കൽ കടവ് നടപ്പാലത്തിന് 15 ലക്ഷം രൂപ അനുവദിപ്പിച്ചിരുന്നു. പണി പൂർത്തീകരിക്കുകയും ചെയ്തതാണ്.
എന്നാൽ ഇപ്പോൾ വനംവകുപ്പ് ഇപ്പോൾ യാതൊരു വികസന പ്രവർത്തനങ്ങൾക്കും സമ്മതം നൽകുന്നില്ല.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

