മൂന്നാർ ∙ സീറ്റ് വിഭജനം സംബന്ധിച്ച് മുന്നണി ചർച്ചകൾ പൂർത്തിയാക്കാതെ വട്ടവട പഞ്ചായത്തിൽ സിപിഎം 11 സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ കടുത്ത എതിർപ്പുമായി സിപിഐ രംഗത്ത്.പുതുതായി രൂപീകരിച്ചതുൾപ്പെടെ 14 വാർഡുകളാണ് ഇത്തവണ പഞ്ചായത്തിലുള്ളത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 3 സീറ്റുകളാണ് സിപിഐക്ക് നൽകിയത്. എന്നാൽ ഇത്തവണ തങ്ങൾക്ക് 6 സീറ്റ് വേണമെന്നായിരുന്നു സിപിഐയുടെ ആവശ്യം.
ഇതു സംബന്ധിച്ച് നാല് തവണ സിപിഎം– സിപിഐ നേതാക്കൾ തമ്മിൽ മൂന്നാറിൽ വച്ച് ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. സീറ്റുകൾ സംബന്ധിച്ച് ജില്ലാതല ചർച്ചകൾ നടത്തി തീരുമാനമാക്കാമെന്ന് ധാരണയിലായിരുന്നു സിപിഐ.
എന്നാൽ പുതുതായി രൂപീകരിച്ചതുൾപ്പെടെയുള്ള 11 വാർഡുകളിലും സിപിഎം ശനിയാഴ്ച സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെയാണ് സിപിഐ എതിർപ്പുമായി രംഗത്തെത്തിയത്.
തങ്ങളാവശ്യപ്പെട്ട കടവരി ഉൾപ്പെടെയുള്ള 6 വാർഡുകളിലും നാളെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് സിപിഐയുടെ മുതിർന്ന നേതാക്കൾ പറഞ്ഞു.കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട
തർക്കം, ഭൂവിഷയങ്ങളിലെ പ്രശ്നപരിഹാരം, മരംമുറി തടസ്സം നീക്കം ചെയ്തത് തുടങ്ങി പതിറ്റാണ്ടുകളായി വട്ടവടയിൽ നിലനിന്നിരുന്ന വിഷയങ്ങൾ തങ്ങളുടെ നേതൃത്വത്തിലാണ് പരിഹരിച്ചതെന്നും ഇക്കാരണത്താൽ ഇത്തവണ ജനപിന്തുണ തങ്ങൾക്കൊപ്പമാണെന്നും ഇക്കാരണത്താലാണ് കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നതെന്നുമാണ് സിപിഐയുടെ വാദം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

