അടിമാലി ∙ നേര്യമംഗലം, അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫിസുകളുടെ പരിധിയിൽ 1094 ഹെക്ടർ കൃഷിഭൂമി കയ്യേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് നിയമസഭയിൽ ചോദ്യത്തിനു മറുപടിയായി നൽകിയ ഉത്തരം ശരിയെന്ന് കഴിഞ്ഞ ദിവസം ഇടുക്കിയിൽ എത്തിയ വനം മന്ത്രി എ.കെ.ശശീന്ദ്രൻ ആവർത്തിച്ചതോടെ ഇക്കാര്യത്തിൽ കർഷകരുടെ ആശങ്ക വർധിക്കുന്നു. വനഭൂമി കയ്യേറിയവരുടെ പട്ടിക സംബന്ധിച്ച് നിയമ സഭയിൽ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയത് ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം വിശദീകരിക്കുമ്പോൾ ഇടുക്കിയിലെ കർഷക ജനതയോടുള്ള വനം വകുപ്പിന്റെ ഗൂഢാലോചന വീണ്ടും പുറത്തു വരികയാണ്.
നേര്യമംഗലം റേഞ്ച് ഓഫിസ് പരിധിയിലുള്ള കയ്യേറ്റക്കാരുടെ പട്ടിക പുറത്തു വന്നതു സംബന്ധിച്ചുള്ള വാർത്തകൾ കള്ളക്കഥ ആണെന്ന സിപിഎം വിശദീകരണവും പൊളിയുകയാണ്.നേര്യമംഗലത്തെ 547.0263 ഹെക്ടർ വന ഭൂമിയിൽ കയ്യേറ്റം നടന്നിട്ടുണ്ടെന്നും ഇതിൽ ഉൾപ്പെട്ട 978 കുടുംബങ്ങളെ കയ്യേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയുമുള്ള പട്ടികയാണ് വനം വകുപ്പ് സർക്കാരിന് നൽകിയിട്ടുള്ളത്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിനു പരിധിയിൽ പുറത്തു വന്നിട്ടുള്ള കയ്യേറ്റക്കാരുടെ പട്ടികയിൽ പട്ടയം ലഭിച്ചവരും ഉൾപ്പെടുന്നുണ്ട്.
കൂടാതെ അടിമാലി റേഞ്ചിന് പരിധിയിൽ 546.5634 ഹെക്ടർ ഭൂമി കർഷകർ കയ്യേറിയിട്ടുണ്ടെന്നുള്ള രേഖകൾ പുറത്തു വന്നിട്ടുണ്ടെങ്കിലും പേരു വിവരം അടങ്ങുന്ന പട്ടിക പുറത്തു വിടാതെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
എന്നാൽ ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിനു കീഴിലുള്ള നഗരം പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ 6.0631 ഹെക്ടർ വനഭൂമി 2023വർഷത്തിൽ ഒഴിപ്പിച്ചിരുന്നതായി വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ള സ്ഥലങ്ങളിൽ രാഷ്ട്രീയവും, മതപരവും, സാമൂഹികവുമായ എതിർപ്പുകൾ ഉള്ളതു കാരണം ശേഷിക്കുന്ന കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റേഞ്ച് അധികൃതരുടെ വിശദീകരണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]