ഉപ്പുതറ ∙ മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കല്ലു പൊട്ടിക്കാൻ പാറ തുരന്നു രാസവസ്തു ഒഴിച്ചുവച്ചശേഷം മുന്നറിയിപ്പു നൽകാതിരുന്നതിനാൽ റോഡിലേക്കു പാറ പൊട്ടിവീണു. കുട്ടിക്കാനം–കട്ടപ്പന റോഡിൽ പരപ്പിനും ആലടിക്കും ഇടയിൽ പാറമടയ്ക്കു സമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു സംഭവം.
വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണു വലിയ പാറക്കഷണങ്ങൾ റോഡിലേക്കു പതിച്ചത്.
ഈ സമയം കട്ടപ്പന ഭാഗത്തുനിന്ന് ഇതുവഴി കാറിൽ എത്തിയ പീരുമേട് സ്വദേശി തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. റോഡിന്റെ തിട്ടയുടെ വശത്ത് കോൺക്രീറ്റ് ഭിത്തിയുടെ നിർമാണം നടക്കുകയാണ്.
കോൺക്രീറ്റ് ചെയ്തതിന്റെ മുകൾഭാഗത്തുള്ള പാറ പൊട്ടിക്കാനായാണു രാസവസ്തു ഒഴിച്ചുവച്ചിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

