
ഓണാഘോഷം:
അടിമാലി ∙ കൊന്നത്തടി പൗരാവലിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 2ന് വിപുലമായ ഓണാഘോഷ പരിപാടികൾ നടക്കും. ഘോഷയാത്ര തിരുവാതിര, മറ്റു കലാമത്സരങ്ങൾ എന്നിവയുമുണ്ട്.
വൈകിട്ട് 5.30ന് സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് ഉദ്ഘാടനം ചെയ്യും. ചെയർമാൻ എ.ബി സദാശിവൻ അധ്യക്ഷനകും.
തുടർന്ന് ഗാനമേള. സി.കെ ജയൻ (രക്ഷാധികാരി), എ.ബി സദാശിവൻ (ചെയർ), അജയകുമാർ (ജന.
കൺ), വി.ടി ശശീന്ദ്രൻ (വൈ. പ്രസി.), സി.ജി.
ബാബുരാജ് (ട്രഷ.) എന്നിവരടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു.
അടിമാലി ∙ കാക്കാസിറ്റി പൗരാവലിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ സെപ്റ്റംബർ 4ന് ഓണാഘോഷം നടക്കും. രാവിലെ 8ന് ആരംഭിക്കുന്ന പരിപാടികൾ കൊന്നത്തടി പഞ്ചായത്ത് അംഗം ജെസി സിബി ഉദ്ഘാടനം ചെയ്യും.
അത്തപ്പൂക്കള മത്സരം, കുട്ടികളുടെ മത്സരങ്ങൾ, ഓണസദ്യ, വടംവലി മത്സരം എന്നിവ നടക്കും. 4ന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനം പൊന്മുടി സെന്റ് മേരീസ് പള്ളി വികാരി ഫാ.
ജോസ് കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. ബാബു കൊന്നയ്ക്കൽ അധ്യക്ഷനാകും.
കാക്കാസിറ്റി ജുമാ മസ്ജിദ് ഇമാം കെ.എച്ച് ഷാനവാസ് ബാഖവി ഓണ സന്ദേശം നൽകും. എസ്എൻഡിപി ശാഖാ യോഗം പ്രസിഡന്റ് എൻ.ബി ബിജു നിരപ്പേൽ ഓണക്കിറ്റ് വിതരണം നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]