
നെടുങ്കണ്ടം ∙ വർഷങ്ങളായി തകർന്നു കിടക്കുന്ന നെടുങ്കണ്ടം – കട്ടക്കാല റോഡ് നിർമാണം വൈകിപ്പിക്കുന്ന കരാറുകാരന്റെ അനാസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് നെടുങ്കണ്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. റോഡിന്റെ നവീകരണത്തിന് അഞ്ചരക്കോടി രൂപ അനുവദിച്ച് 2023ൽ നിർമാണം ആരംഭിച്ചിരുന്നു. എന്നാൽ 11 മാസം കൊണ്ട് പൂർത്തീകരിക്കേണ്ട
റോഡിൽ ഏതാനും ഭാഗത്ത് മണ്ണ് ജോലികൾ ചെയ്തതല്ലാതെ 2 വർഷമായി തുടർ നടപടികളില്ല.
സ്കൂൾ ബസുകളും ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെ ദിവസേന നൂറുകണക്കിന് വാഹനങ്ങളും ചാറൽമേട് ആയുർവേദ സർക്കാർ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോകുന്ന രോഗികൾ ഉൾപ്പെടെയുള്ളവരും ഈ റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്. പ്രതിഷേധ ധർണ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ജോസ് പൊട്ടംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി നമ്പുടാകത്ത് അധ്യക്ഷനായി.
ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ് ജോജി ഇടപ്പള്ളിക്കുന്നേൽ, ജോയി കണിയാംപറമ്പിൽ, ഫിലിപ്പ് കലയത്തുംകുഴിയിൽ, വർഗീസ് നെടുംപതാലിൽ, ബേബി മാപ്രയിൽ, അപ്പച്ചൻ പുളിക്കതുണ്ടിയിൽ, ബിനോയി കായപ്പുറത്ത്, സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ജോസ് തുരുത്തിയിൽ, ജോയി വരകുകാലായിൽ, വിനോദ് കൊല്ലംകുന്നേൽ, ജോയൽ, റിജോ, മജോ, ലില്ലിക്കുട്ടി, രാധാമണി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]