
മൂന്നാർ ∙ വന്യമൃഗ ഭീഷണി രൂക്ഷമായ തെന്മല എഎൽപി സ്കൂളിലെ കുട്ടികൾ ക്ലാസിലെത്തുന്നതും മടങ്ങുന്നതും അധ്യാപകരുടെ കാവലിൽ. തെന്മല ഫാക്ടറിയിൽ നിന്നു ഒന്നര കിലോമീറ്റർ ദൂരത്തുള്ള വനമേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്കൂളിലും പരിസരങ്ങളിലും മാസങ്ങളായി കടുവ, പുലി, ആന, കാട്ടുപോത്ത്, കാട്ടുനായ്ക്കൾ എന്നിവയുടെ ശല്യം രൂക്ഷമാണ്.
കഴിഞ്ഞ ദിവസം രാവിലെയെത്തിയ അധ്യാപകർ സ്കൂൾ മുറ്റത്ത് പുലിയുടെ കാൽപാടുകൾ കണ്ടെത്തിയിരുന്നു.
37 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതിൽ 22 കുട്ടികൾ അതിഥി തൊഴിലാളികളുടെ മക്കളാണ്.
ലോവർ ഡിവിഷനിൽ നിന്നു രണ്ടര കിലോമീറ്ററും ഫാക്ടറി ഡിവിഷനിൽ നിന്നും ഒന്നര കിലോമീറ്ററും വിജനമായ വനത്തിലൂടെയും തേയില തോട്ടത്തിലൂടെയും നടന്നാണ് കുട്ടികൾ ക്ലാസിലെത്തുന്നത്.
വന്യമൃഗ ഭീഷണിമൂലം രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ വിടാൻ വിസമ്മതിച്ചതോടെയാണ് കുട്ടികൾക്ക് സംരക്ഷയേകി അധ്യാപകർ രണ്ട് ഡിവിഷനുകളിലെയും വീടുകളിലെത്തി കുട്ടികളെ കൊണ്ടുവരാനും മടക്കി കൊണ്ടുപോകാനുമാരംഭിച്ചത്. ഒരാഴ്ച മുൻപ് കുട്ടികളുമായി വീടുകളിലേക്ക് പോകുന്ന വഴി കാട്ടുപോത്തുകളുടെ മുൻപിൽ പെട്ടെങ്കിലും സുരക്ഷിതമായി കുട്ടികളെ വീടുകളിലെത്തിക്കാൻ അധ്യാപകർക്ക് കഴിഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]