
മൂന്നാർ ∙ ഓണവിപണി ലക്ഷ്യമിട്ട് തോട്ടം തൊഴിലാളികൾ കൃഷി ചെയ്ത ഏക്കറുകണക്കിന് സ്ഥലത്തെ പച്ചക്കറികൾ പടയപ്പ തിന്നു നശിപ്പിച്ചു. ചെണ്ടുവര എസ്റ്റേറ്റിലെ ചാപ്പക്കാട്, ലോവർ, സൂപ്പർ, ടോപ്പ് ഡിവിഷനുകളിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി പടയപ്പ പച്ചക്കറികൾ വ്യാപകമായി തിന്നു നശിപ്പിച്ചത്.
വിളവെടുക്കാറായി നിന്നിരുന്ന ബീൻസ്, കാരറ്റ്, കാബേജ് എന്നിവയാണ് നശിപ്പിച്ചത്.
ഇത്തവണ തൊഴിലാളികൾ വ്യാപകമായി കൃഷിയിറക്കിയിരുന്നു. വിളവെടുക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കൃഷികൾ നശിപ്പിച്ചത്. മേഖലയിലുണ്ടായിരുന്ന വാഴകളും പടയപ്പ തിന്നു നശിപ്പിച്ചു.
രണ്ടാഴ്ച മുൻപ് എത്തിയ പടയപ്പ പച്ചക്കറികൾ വ്യാപകമായി ലഭിച്ചതോടെ മേഖലയിൽ തന്നെ തമ്പടിച്ചിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]