തൊടുപുഴ∙ എണ്ണവിലയിൽ പൊള്ളലേറ്റ് ഇടുക്കി ജില്ല. തെങ്ങ് ഇടവിള മാത്രമായി കൃഷി ചെയ്യുന്ന ജില്ലയിൽ പുറത്തുനിന്നുള്ള നാളികേരത്തെ ആശ്രയിക്കേണ്ടി വരുന്നതിനാൽ വില വർധന സാരമായി ബാധിക്കുന്നുണ്ട്.
കേരളത്തിലും തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലും നിന്നുള്ള കൊപ്ര വരവ് കുറഞ്ഞതാണ് വെളിച്ചെണ്ണ വില ഉയരാൻ പ്രധാന കാരണമായി വ്യാപാരികൾ പറയുന്നത്. കൊപ്ര കിട്ടാനില്ലാതെ വന്നതോടെ ചെറുകിട ആട്ടുമില്ലുകളുടെ പ്രവർത്തനം മന്ദീഭവിച്ചു.
നാളികേര ലഭ്യതയിൽ 35 ശതമാനം കുറവുണ്ടായതായി വ്യാപാരികൾ പറയുന്നു. നാളികേരത്തിന്റെ കൂടിയ വില കിലോഗ്രാമിന് 84 രൂപ വരെയാണ്.
വെളിച്ചെണ്ണ വില 460 രൂപ കഴിഞ്ഞു. കൊപ്രവില 260 –270 രൂപ.
ജില്ലയിലെ ഉൽപാദനം കുറവ്
2024ലെ സർക്കാരിന്റെ ഫാം ഗൈഡ് ഡേറ്റ പ്രകാരം ജില്ലയിൽ 14,477 ഹെക്ടറിൽ നാളികേര കൃഷിയുണ്ട്. എന്നാൽ ഒരു ഹെക്ടറിൽ നിന്ന് ലഭിക്കുന്നത് 3,454 തേങ്ങ മാത്രം.
ഇതു ജില്ലയുടെ ആവശ്യത്തിന്റെ ചെറിയ ശതമാനം പോലുമില്ല. ലോറേഞ്ച് ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് തെങ്ങുകൃഷി കൂടുതലുള്ളത്.
സമുദ്രനിരപ്പിൽനിന്ന് 1000 അടിക്കു മുകളിലുള്ള ഭൂപ്രകൃതിയും കാലാവസ്ഥയും തെങ്ങിന് അനുയോജ്യമല്ലെന്നാണു വിദഗ്ധരുടെ അഭിപ്രായം. 3 പതിറ്റാണ്ടു മുൻപ് ഹൈറേഞ്ചിൽ പലയിടത്തും തെങ്ങ് കൃഷി ധാരാളമുണ്ടായിരുന്നെന്നു കർഷകർ പറയുന്നു.
ഇപ്പോൾ കീടബാധ തെങ്ങുകൃഷിക്ക് വലിയ പ്രതിസന്ധിയാണ്.
സപ്ലൈകോയിൽ സ്റ്റോക്കുണ്ട്
എണ്ണവില ഉയർന്നതോടെ ഉപഭോക്താക്കൾക്ക് ആശ്വാസമായി സപ്ലൈകോ. ജില്ലയിൽ സപ്ലൈകോയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ‘ശബരി’ വെളിച്ചെണ്ണ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. കിലോഗ്രാമിന് 330 രൂപ നിരക്കിലാണു സപ്ലൈകോയിൽ വെളിച്ചെണ്ണ ലഭിക്കുക.
ഓണവിപണിയിൽ ഇടപെടാൻ ജില്ലാ കൃഷിഫാം
എണ്ണവില ഉയരുന്ന സാഹചര്യത്തിൽ എണ്ണവിപണിയിൽ ഇടപെടാനൊരുങ്ങി ജില്ലാ കൃഷി ഫാം. തൊടുപുഴയ്ക്കടുത്ത് അരിക്കുഴയിൽ പ്രവർത്തിക്കുന്ന കൃഷി ഫാമിൽ തേങ്ങ ശേഖരിച്ചു തുടങ്ങിയെന്ന് ജില്ലാ കൃഷി ഫാം അധികൃതർ പറഞ്ഞു.
ഫാമിൽ തന്നെ വിളവെടുക്കുന്ന തേങ്ങ മാത്രമാണ് ഉപയോഗിക്കുക. നിലവിൽ ആയിരത്തിലേറെ തേങ്ങ സ്റ്റോക്കുണ്ട്.
ഓണക്കാലത്ത് മൂവായിരത്തിലേറെ തേങ്ങ സംഭരിച്ച് വെളിച്ചെണ്ണ ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]