
കടുവ നാട്ടിൽ, നാട്ടുകാർ വീട്ടിൽ; രാവിലെ 7 മണി കഴിയാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ ∙ മാട്ടുപ്പെട്ടിയിലെ ജനവാസ മേഖലയിൽ മൂന്നു ദിവസമായി കടുവയുടെ സാന്നിധ്യം. രണ്ടു കുഞ്ഞുങ്ങളും തള്ളയുമടങ്ങുന്ന കടുവക്കൂട്ടം മാട്ടുപ്പെട്ടി ആർ ആൻഡ് ഡിയിലെ (റിസർച് ആൻഡ് ഡവലപ്മെന്റ്) ജനവാസ മേഖലയിലാണുള്ളത്. പകൽ സമയത്തും ഇവ ഇറങ്ങി നടക്കുന്നുണ്ട്.വെള്ളിയാഴ്ച രാവിലെ ജോലിക്കു പോയ തൊഴിലാളികളും വാച്ചർ സുരേഷും കടുവകളെ കണ്ടിരുന്നു. കടുവയിറങ്ങുന്നതു പതിവായതോടെ ജനങ്ങൾ ആശങ്കയിലാണ്. വിവരമറിഞ്ഞ് വനപാലകസംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
പരിശോധനയിൽ കടുവകളുടെ കാൽപാടുകൾ കണ്ടെത്തി.മേഖലയിലെ ജനങ്ങളുടെ ആശങ്ക പരിഗണിച്ച് അടുത്ത മൂന്നു ദിവസം വനം വകുപ്പിന്റെ രണ്ട് ആർആർടി സംഘങ്ങൾ 24 മണിക്കൂറും മാട്ടുപ്പെട്ടി മേഖലയിൽ പരിശോധന നടത്തും. രാവിലെ 7 മണി കഴിയാതെ പുറത്തിറങ്ങരുതെന്നും വൈകുന്നേരങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങുന്നതു സൂക്ഷിച്ചു വേണമെന്നും ഡാമിൽ മീൻ പിടിക്കാൻ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും റേഞ്ചർ ബിജു സോമൻ ജനങ്ങൾക്കു മുന്നറിയിപ്പു നൽകി.