തൊടുപുഴ ∙ തൊടുപുഴ – കാഞ്ഞിരമറ്റം റോഡിലെ കാഞ്ഞിരമറ്റം ജംക്ഷനിൽ തെരുവുവിളക്ക് പ്രകാശിക്കാത്തതിനു പുറമേ റോഡ് തകർന്നതും കലുങ്കിന് സംരക്ഷണഭിത്തി ഇല്ലാത്തതും കൂടുതൽ അപകടക്കെണിയാകുന്നു. ജംക്ഷനിലെ പുതിയ കലുങ്കിന്റെ നിർമാണം പൂർത്തിയായ ഭാഗത്ത് റോഡ് പൂർണമായി തകർന്ന സ്ഥിതിയാണ്. മാത്രമല്ല, കലുങ്കിന്റെ നിർമാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും കാന കടന്നുപോകുന്ന റോഡിന്റെ ഭാഗത്ത് ഭിത്തി ഇതുവരെ സ്ഥാപിച്ചിട്ടില്ല.
വെളിച്ചം ഇല്ലാതെ ഇതുവഴിയുള്ള രാത്രിയാത്ര വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ഇരുട്ടിൽ റോഡിലെ കുഴിയും സംരക്ഷണഭിത്തി ഇല്ലാത്തതുമൊന്നും യാത്രക്കാർക്ക് ഒറ്റനോട്ടത്തിൽ അറിയാൻ സാധിക്കില്ല.
അതിനാൽ ഇതുവഴി സൂക്ഷിച്ച് വാഹനം ഓടിച്ചില്ലെങ്കിൽ അപകടത്തിനു കാരണമാകും.
പകൽ പോലും വാഹനങ്ങൾക്ക് ഓരം ചേർന്നു പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ രാത്രി വെളിച്ചം ഇല്ലാത്തതിനാൽ എതിരെ വലിയ വാഹനങ്ങൾ വന്നാൽ ഇരുചക്രവാഹനങ്ങൾ നിർത്തിയിടുകയാണ് പതിവ്. സ്വകാര്യ ബസുകൾ ഉൾപ്പെടെ കടന്നുപോകുന്ന റോഡിലാണ് പിഡബ്ല്യുഡി, നഗരസഭാ അധികൃതരുടെ അനാസ്ഥ തുടരുന്നത്.
വെളിച്ചം ഉണ്ടെങ്കിൽ അപകടങ്ങൾ ഒരുപരിധിവരെ കുറയ്ക്കാൻ സാധിക്കും.
ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കേണ്ട തിരക്കേറിയ ജംക്ഷനിൽ പേരിനു പോലും ഒരു ലൈറ്റ് ഇല്ലാത്ത അവസ്ഥയാണ്.
അതേസമയം കഴിഞ്ഞ മാസം സംരക്ഷണഭിത്തി സ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കുമെന്ന് പറഞ്ഞ പിഡബ്ല്യുഡി അധികൃതർ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. അടിയന്തരമായി ജംക്ഷനിൽ ലൈറ്റുകൾ പ്രകാശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

