നെടുങ്കണ്ടം ∙ ഒന്നരക്കോടിയിലധികം രൂപ മുടക്കി സ്വന്തമായി കെട്ടിടം നിർമിച്ചിട്ട് ഒന്നരപതിറ്റാണ്ട്. ഉദ്ഘാടനം പോലും ചെയ്യാതെ നെടുങ്കണ്ടം കേരള ബാങ്ക് കെട്ടിടം. ബാങ്കിന്റെ നെടുങ്കണ്ടത്തുള്ള രണ്ട് ശാഖകൾ പ്രവർത്തിക്കുന്നത് പതിനായിരങ്ങൾ വാടക നൽകി. കുമളി-മൂന്നാർ സംസ്ഥാന പാതയോട് ചേർന്ന് നെടുങ്കണ്ടം കിഴക്കേക്കവലയ്ക്ക് സമീപമാണ് ഗ്ലാസ് ഇട്ടു മിനുക്കിയ കെട്ടിടം അനാഥമായി കിടക്കുന്നത്.
2011ലാണ് 60 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിച്ചത്. എന്നാൽ ഉദ്ഘാടനം പോലും നടത്താതെ അനാഥമായി കിടന്ന കെട്ടിടം അഞ്ചുവർഷത്തിനു ശേഷം വീണ്ടും 90 ലക്ഷം മുടക്കി നവീകരണം നടത്തി.
ഇതിനിടയിൽ ഭരണസമിതി മാറിയെങ്കിലും ബാങ്ക് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയില്ല.
ആദ്യം നിർമിച്ച കെട്ടിടത്തിന്റെ ഏറിയ ഭാഗവും പൊളിച്ചുനീക്കി മുകളിലത്തെ നിലയിൽ ഓഡിറ്റോറിയവും ഉൾപ്പെടുത്തിയാണ് രണ്ടാം ഘട്ട നിർമാണം നടത്തിയത്. ഇതിനിടയിൽ കനത്തമഴയെ തുടർന്ന് കെട്ടിടത്തിനു പിൻവശത്തെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മൺതിട്ട
ഇടിഞ്ഞ് വീണതോടെ 24 ലക്ഷത്തോളം രൂപ ചെലവിലാണ് സംരക്ഷണ ഭിത്തി നിർമിച്ചത്. നിർമാണം പൂർത്തിയാക്കി കാടുകയറി നശിക്കാൻ വിട്ടു നൽകിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എന്ന് നടക്കുമെന്ന് മാത്രം ആർക്കുമറിയില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

