വാഗമൺ∙ കുടുംബശ്രീയുടെ ആദ്യ പ്രീമിയം കഫേ വാഗമണ്ണിൽ ആരംഭിച്ചു. മന്ത്രി വി.എൻ.
വാസവൻ ഉദ്ഘാടനം നിർവഹിച്ചു. നാടിന്റെ വളർച്ചയിൽ കുടുംബശ്രീ വലിയ പങ്കാണ് വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വനിതകളുടെ കൂട്ടായ്മയിലൂടെയുള്ള ഇത്തരം സംരംഭങ്ങൾ നിരവധി പേർക്ക് തൊഴിലവസരം നൽകും. പഞ്ചായത്തംഗം മായ സജി അധ്യക്ഷത വഹിച്ചു.കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എ .മണികണ്ഠൻ , ജില്ലാ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ ജി.ഷിബു, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, സംസ്ഥാന മിഷൻ അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ഹർഷ നാരായണൻ, ജില്ലാ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ സി.ശിവൻ, സിഡിഎസ് ചെയർപഴ്സൻമാരായ മിനി സുരേന്ദ്രൻ, രജിത ഷാജൻ, സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, ചെറുകിട
തോട്ടം തൊഴിലാളി ബോർഡ് ചെയർമാൻ പി.എസ്.രാജൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ വി.എ.അരുൺ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

