മറയൂർ∙ കനവ് പദ്ധതിയിലൂടെ സ്വന്തം ‘കനവ്’ യാഥാർഥ്യമായതിന്റെ ത്രില്ലിലാണ് തീർഥമല ആദിവാസി ഉന്നതിയിലെ ഈശ്വരി (40). മറയൂരിന്റെ മലമടക്കുകളിലൂടെ തന്റെ ഉന്നതിയിലേതടക്കമുള്ള യുവാക്കൾ ഇന്ന് ഫോർ വീലർ ജീപ്പിൽ കുതിച്ചു കയറുന്നത് കണ്ടപ്പോൾ മുതൽ ഈശ്വരിയും കാണുന്ന കനവാണ് നാലുചക്ര വാഹനത്തിന്റെ ലൈസൻസ്.
ഭർത്താവ് പരമൻ ഒരു കാർ വാങ്ങിയതോടെ ഇത് ഓടിക്കണം എന്ന ആഗ്രഹവും കൂടി ചേർന്നപ്പോൾ തീരുമാനം ഉറപ്പുള്ളതായി.
കഴിഞ്ഞ വർഷമാണ് മോട്ടർ വാഹന വകുപ്പ് മറയൂർ പഞ്ചായത്തുമായി സഹകരിച്ച് നടത്തിയ സംയുക്ത പരിശീലനത്തിൽ 40 പേർക്ക് ടൂവീലർ ലൈസൻസ് നൽകിയത്. ഇതോടെ ഉന്നതയിലെ ഒട്ടേറെ വനിതകൾ ഡ്രൈവിങ് പഠിക്കാൻ മുന്നോട്ട് എത്തി.
വനിതകൾ ഡ്രൈവിങ് പഠിക്കാൻ താൽപര്യം കാണിച്ചപ്പോൾ മോട്ടർ വാഹന വകുപ്പ് കൂടുതൽ പ്രോത്സാഹനം നൽകി. മറയൂരിലെ സ്വകാര്യ ഡ്രൈവിങ് സ്കൂളിൽ ഒരു മാസം കൊണ്ട് ഈശ്വരി പ്രാവീണ്യം നേടി.
കഴിഞ്ഞദിവസം അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ മൂന്നാറിൽ നടന്ന ടെസ്റ്റിലാണ് ഈശ്വരി പാസായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

