തൊടുപുഴ ∙ അപകടയാത്രയ്ക്കു വിരാമമിട്ടു വെങ്ങല്ലൂർ – മങ്ങാട്ടുകവല നാലുവരിപ്പാതയിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. കുഴികൾ അടയ്ക്കൽ, താഴ്ചകൾ നിരപ്പാക്കൽ, റീ ടാറിങ് എന്നീ പ്രവർത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 30 വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം ഉണ്ടായിരിക്കുമെന്നു പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.
മഴക്കാലം ആരംഭിച്ചതോടെ പാതയുടെ അവസ്ഥ കൂടുതൽ മോശമായിരുന്നു. കുഴി രൂപപ്പെടുന്നതും അത് അടച്ചു തീരുന്നതിനു മുൻപേ വീണ്ടും പഴയപടി ആകുന്നതും സ്ഥിരം സംഭവമാണ്.
ദിനംപ്രതി ഭാരവാഹനങ്ങൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ കുഴി രൂപപ്പെടുന്ന സ്ഥിരം സ്പോട്ടുകളാണ് അധികവും.
ഇത്തരം സ്പോട്ടുകളുടെ മെയ്ന്റനൻസ് കാലാവധി ആഴ്ചകൾ മാത്രമാണ്. പണികൾ പൂർത്തിയാകുന്നതോടെ സഞ്ചാരം സുഗമമാകുമെന്ന് പ്രതീക്ഷയിലാണ് യാത്രക്കാർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]