കുമളി ∙ തെരുവുനായ്ക്കളുടെ ശല്യം കൂടിയതോടെ കുമളിയിൽ ജനങ്ങൾക്ക് സമാധാനത്തോടെ നിരത്തിലിറങ്ങാൻ കഴിയാത്ത അവസ്ഥയായി. വിദേശികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികളും നാട്ടുകാരും നായ്ക്കളെ ഭയന്നാണ് ഇപ്പോൾ കുമളി ടൗണിലെ നിരത്തിലൂടെ നടക്കുന്നത്. എട്ടംഗ നായ്ക്കൂട്ടം രാവും പകലും വ്യത്യാസമില്ലാത്ത തിരക്കേറിയ ടൗണിലൂടെ തലങ്ങും വിലങ്ങും നടന്ന് കാൽനടയാത്രക്കാരെ ഭയപ്പെടുത്തുകയാണ്.
ടൗണിന് പുറമേ പഞ്ചായത്തിലെ ജനവാസ മേഖലകളായ ഒന്നാം മൈൽ, അട്ടപ്പള്ളം, മുരിക്കടി, ചെങ്കര ഭാഗങ്ങളിലെല്ലാം നായ്ക്കൾ വിഹരിക്കുകയാണ്.
അടഞ്ഞുകിടക്കുന്ന കടകളുടെ വരാന്തകൾ നായ്ക്കൂട്ടങ്ങൾ താവളമാക്കുന്നുണ്ട്.
കാൽനട യാത്രക്കാർക്കാണ് ഇവ ഏറെ ഭീഷണി സൃഷ്ടിക്കുന്നത്.
ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും നായ്ക്കളെ കണ്ടാൽ കരുതലോടെ കടന്നുപോയില്ലെങ്കിൽ അപകടം ഉറപ്പാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ശക്തമായ നടപടികൾ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാകണം. മുൻപ് ചില പദ്ധതികൾ പരീക്ഷിച്ചെങ്കിലും അവയെല്ലാം പരാജയമായിരുന്നു എന്നതിന്റെ തെളിവാണ് അലഞ്ഞുനടക്കുന്ന നായ്ക്കൾ.
നായ്ക്കളുടെ വന്ധ്യംകരണം ഉൾപ്പെടെയുള്ള ജോലികൾ ഏതെങ്കിലും ഏജൻസികളെ ഏൽപിക്കുമ്പോൾ അവർ കൃത്യമായി ഇത് നടപ്പാക്കുന്നുവെന്നുകൂടി പഞ്ചായത്ത് ഉറപ്പാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]