കുമളി ∙ പഞ്ചായത്ത് പൊതുവേദി പുനർനിർമാണത്തിന്റെ മറവിൽ കരാറുകാരന്റെ മണ്ണ് കടത്ത്. എടുത്ത മണ്ണ് തിരികെ ഇട്ടില്ലെങ്കിൽ കരാറുകാരനെതിരെ റവന്യു റിക്കവറി നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. കുമളി പഞ്ചായത്ത് ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള പൊതുവേദി പൊളിച്ചുനീക്കിയതിന്റെ മറവിലാണ് നൂറുകണക്കിന് ലോഡ് മണ്ണ് കരാറുകാർ കടത്തിയത്.
പുതിയ പൊതുവേദിയുടെ നിർമാണം പൊതുമരാമത്ത് വകുപ്പിനെയാണ് ഏൽപിച്ചത്. നിലവിൽ ഉണ്ടായിരുന്ന പൊതുവേദി പൊളിച്ചുമാറ്റി സ്ഥലം നിരപ്പാക്കി പൊതുമരാമത്ത് വകുപ്പിന് കൈമാറണം എന്നായിരുന്നു നിബന്ധന.
ഇതനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന പൊതുവേദി പൊളിച്ചു മാറ്റാൻ ഒരാൾക്ക് കരാർ നൽകി.
പൊതുവേദി പൊളിച്ചതിനൊപ്പം കരാറുകാരൻ രാത്രി ഇവിടെ നിന്ന് വൻതോതിൽ മണ്ണും കടത്തി. പൊതുവേദി ഉണ്ടായിരുന്ന സ്ഥലം ഇപ്പോൾ വലിയ കിടങ്ങ് രൂപത്തിലായി. മണ്ണിട്ട് സ്ഥലം നിരപ്പാക്കി നൽകണമെന്ന് പഞ്ചായത്ത് അധികൃതർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കരാറുകാരൻ അതിന് തയാറായില്ല.
ഇതേ തുടർന്നാണ് പഞ്ചായത്ത് കമ്മിറ്റി വിഷയം ചർച്ച ചെയ്തത്. കരാറുകാരന്റെ സൗകര്യത്തിന് കാത്തിരിക്കാതെ പഞ്ചായത്ത് നേരിട്ട് കുഴി നികത്താൻ മണ്ണ് ഇറക്കുന്ന ജോലികൾ തുടങ്ങി. ഈ തുക കരാറുകാരനിൽ നിന്ന് ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]