അടിമാലി ∙ വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ മൂന്നാർ വനവികസന ഏജൻസി 3 വർഷം മുൻപ് നേര്യമംഗലത്ത് ആരംഭിച്ച മസാലപ്പെട്ടി ആഴ്ചച്ചന്തയുടെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ. ഹാട്ട് ബസാർ എന്ന പേരിൽ ആണ് 2022 മേയ് മാസത്തിൽ നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസിന് മുൻവശത്തായി ദേശീയ പാതയോരത്താണ് ആഴ്ച ചന്തയുടെ പ്രവർത്തനം ആരംഭിച്ചത്. മൂന്നാർ ഫോറസ്റ്റ് ഡിവിഷനു പരിധിയിലുള്ള വനമേഖലകളിൽനിന്നും വിവിധ ആദിവാസി ഉന്നതികളിൽനിന്നും വന– കാർഷികോൽപന്നങ്ങൾ ആഴ്ചയിൽ ഒരു ദിവസം മസാലപ്പെട്ടിയിൽ എത്തിച്ച് വിൽപന നടത്തുംവിധമാണ് മസാലപ്പെട്ടിയുടെ പ്രവർത്തനം ക്രമീകരിച്ചിരുന്നത്.
മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്ത ചന്ത തുടക്കത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു.
സഞ്ചാരികളാണ് ദേശീയപാതയോരത്തുള്ള ചന്തയിൽനിന്ന് സാധനങ്ങൾ വാങ്ങാൻ കൂടുതലായി എത്തിയിരുന്നത്.ഒരു വർഷത്തോളം നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തോട് അധികൃതർക്ക് പിന്നീട് താൽപര്യമില്ലാതായി. വനംവകുപ്പ് അധികൃതർ ഇടപെട്ട് ആഴ്ചച്ചന്തയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]