
മൂന്നാർ ∙ സ്കൂൾ കെട്ടിടം തകർത്ത കാട്ടാനക്കൂട്ടം കുട്ടികൾക്കു വേണ്ടി സൂക്ഷിച്ചിരുന്ന ആഹാരസാധനങ്ങൾ തിന്നു നശിപ്പിച്ചു. കുട്ടികൾക്കുള്ള 15 ദിവസത്തെ പ്രഭാത, ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യവസ്തുക്കളാണ് നശിപ്പിച്ചത്.നയമക്കാട് ഈസ്റ്റിലുള്ള എഎൽപി സ്കൂൾ കെട്ടിടമാണ് വെള്ളിയാഴ്ച രാത്രിയിലിറങ്ങിയ 3 കാട്ടാനകൾ തകർത്തത്.
രാത്രി 12.30നാണു സംഭവം. പ്രധാനാധ്യാപകന്റെ ക്വാർട്ടേഴ്സ്, സമീപത്തെ ഷെഡ്, പ്രധാന സ്കൂൾ കെട്ടിടത്തിലെ അടുക്കള, സ്റ്റോർ റൂം എന്നിവയാണ് തകർത്തത്.
അടുക്കളയിലെ ഗ്യാസ് അടുപ്പുകളും പാത്രങ്ങളും നശിപ്പിച്ച ശേഷമാണ് സമീപത്തെ സ്റ്റോർ റൂമിലെ അരി ഉൾപ്പെടെ ഭക്ഷണസാധനങ്ങൾ വലിച്ചു പുറത്തിട്ട് തിന്നത്.സ്കൂൾ കെട്ടിടത്തിന്റെ വാതിലുകളും ജനാലകളും ഭിത്തികളും തകർത്തു.പുലർച്ചെയാണ് ആനകൾ കാട്ടിലേക്ക് മടങ്ങിയത്.
നാളെ സ്കൂളിലെത്തുന്ന കുട്ടികൾക്ക് ഭക്ഷണം നൽകാൻ ഒരു മാർഗവുമില്ലാത്ത അവസ്ഥയിലാണ് അധ്യാപകർ. അതിഥിത്തൊഴിലാളികളുടെയുൾപ്പെടെ 33 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]