
മൂന്നാർ ∙ 2 ദിവസമായി മൂന്നാറിൽ കനത്ത ഗതാഗത കുരുക്ക്. 2 മുതൽ 4 മണിക്കൂർ വരെയാണ് വാഹനങ്ങൾ കുടുങ്ങിയത്.
സ്വാതന്ത്ര്യ ദിനവും ശനി, ഞായർ അവധികളും അടുത്തുവന്നതോടെ സഞ്ചാരികളുടെ വരവേറി. അയൽസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള സഞ്ചാരികൾ ഭക്ഷണം പോലും ലഭിക്കാതെ, മണിക്കൂറുകൾ നീണ്ട
ഗതാഗത കുരുക്കിൽ പെട്ടു. കൊച്ചി– ധനുഷ് കോടി ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങളും പ്രധാന കവലകളിലെ അനധികൃത പാർക്കിങ്ങുകളുമാണ് കുരുക്ക് രൂക്ഷമാകാൻ കാരണം.
അടിമാലി റൂട്ടിൽ തോക്കുപാറ മുതൽ മൂന്നാർ വരെ യാത്ര ചെയ്യുന്നതിന് 3 മണിക്കൂറിലധികമെടുത്തു. കുരുക്ക് കാരണം സ്വകാര്യ ബസുകൾ സമയക്രമം പാലിക്കാതെ വരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ മിക്ക ട്രിപ്പുകളും റദ്ദാക്കി.
കെഎസ്ആർടിസിക്കും തിരക്ക് കാരണം കൃത്യസമയത്ത് ഓടിയെത്താൻ കഴിയുന്നില്ല.
ഇന്നലെ പല ഓഫിസുകളിലും 3 മണിക്കൂർ വൈകിയാണ് ജീവനക്കാർ എത്തിയത്.പ്രധാന കവലകളായ പഴയ മൂന്നാർ, ഹെഡ് വർക്സ് ഡാം, പള്ളിവാസൽ ഫാക്ടറി, ചെകുത്താൻ മുക്ക്, ആൽത്തറ, ചിത്തിരപുരം, ആനച്ചാൽ, ശങ്കുപ്പടി എന്നിവിടങ്ങളിലാണ് കുരുക്ക് ഏറെ. പ്രധാന സ്ഥലങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് ഇല്ലാത്തതും പ്രതിസന്ധിയായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]