
തൊടുപുഴ∙ താഴ്ന്നുകിടക്കുന്ന വൈദ്യുത ലൈൻ വലിയ അപകടഭീഷണി ഉയർത്തുന്നു. വെങ്ങല്ലൂർ ജംക്ഷനു സമീപം വഴിയോരത്താണ് ലൈൻ താഴ്ന്നുകിടക്കുന്നത്.
ബസ്, സ്കൂൾ ബസ്, ഭാരമേറിയ വാഹനങ്ങൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഒന്നാണിത്. മാത്രമല്ല മഴക്കാലം ആയതിനാൽ അപകടസാധ്യത കൂടുതലാണ്.
കാൽനടയാത്രക്കാർക്കു പോലും അപകടമാകാൻ തരത്തിലാണ് ലൈൻ താഴ്ന്നുകിടക്കുന്നത്.നിലവിൽ നിലത്ത് തൊട്ടുതൊട്ടില്ലെന്ന രീതിയിലാണ് ലൈനിന്റെ സ്ഥിതി. അതിനാൽ വലിയ കാറ്റ് വീശിയാൽ തന്നെ ഇത് നിലംപതിക്കുമെന്ന് ഉറപ്പാണ്.
ഇത് അപകടസാധ്യത വർധിക്കും. ഇങ്ങനെ താഴ്ന്നു കിടന്നിട്ടും കെഎസ്ഇബി അധികൃതർ ലൈൻ ഉയർത്തി സ്ഥാപിക്കാൻ തയാറായിട്ടില്ല എന്നാണു നാട്ടുകാരുടെ ആക്ഷേപം.
എന്നാൽ ഇവിടെ തന്നെ വലിയ വാഹനങ്ങളുടെ ഉയരത്തിലും വൈദ്യുത ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. താഴ്ന്നുകിടക്കുന്ന വൈദ്യുത ലൈൻ എത്രയും വേഗം ഉയർത്തി സ്ഥാപിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]