
ഇടുക്കി ജില്ലയിൽ ഇന്ന് (17-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫാസ്റ്റ് ഫുഡ് തയാറാക്കാൻ പരിശീലനം
ചെറുതോണി ∙ കേന്ദ്ര സർക്കാരിന്റെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം അടുത്ത മാസം ആരംഭിക്കുന്ന 12 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് നിർമാണ പരിശീലനത്തിന് അപേക്ഷിക്കാം. 18നും 45നും ഇടയിൽ പ്രായമുള്ള യുവതി, യുവാക്കൾക്ക് അപേക്ഷിക്കാം. രിശീലന ഉപാധികൾ, ഭക്ഷണം, പരിശീലന ശേഷം സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ മാർഗ നിർദേശങ്ങൾ എന്നിവ സൗജന്യം. അപേക്ഷിക്കുന്നതിനും ഓറിയന്റേഷനും 29ന് രാവിലെ 10.30ന് പെരുവന്താനം പഞ്ചായത്ത് ഹാളിൽ എത്തണം. ഫോൺ: 8075228358, 9446805698
നേത്രപരിശോധനാ ക്യാംപ്
പെരിയാമ്പ്ര∙സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ മോർ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷനും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും ചേർന്ന് നാളെ 10.30 മുതൽ 1വരെ പള്ളി മുറ്റത്തു സൗജന്യ നേത്രപരിശോധനാ ക്യാംപ് നടത്തും. ബുക്കിങ്ങിന് ഫോൺ : 9446978673, 9526800485, 8156933825.
കോഴിക്കുഞ്ഞ് വിതരണം
തൊടുപുഴ∙ കാഡ്സ് ഗ്രീൻ ഫെസ്റ്റിനോട് അനുബന്ധിച്ച് രോഗപ്രതിരോധശേഷിയും അത്യുൽപാദന ശേഷിയുമുള്ള ബിവി 380, സാസോ, ഗ്രാമശ്രീ, റെയിൻബോ ഇനത്തിൽപെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളുടെയും കരിങ്കോഴി, ടർക്കി ഇനത്തിൽപെട്ട കോഴിക്കുഞ്ഞുങ്ങളുടെയും വിതരണം ഉണ്ടായിരിക്കും. ഫോൺ : 8078220717.
ശുദ്ധജല വിതരണം തടസ്സപ്പെടും
പീരുമേട്∙ ഹെലിബറിയ ശുദ്ധജല വിതരണ പദ്ധതിയിലെ പമ്പ് ഹൗസിന്റെ തകരാർ മൂലം പീരുമേട്, പെരുവന്താനം, എന്നീ പഞ്ചായത്തുകളിൽ പൂർണമായും, കൊക്കയാർ പഞ്ചായത്തിൽ ഭാഗികമായും 19 വരെ ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി പീരുമേട് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കട്ടപ്പന കമ്പോളം
ഏലം: 2000-2250
കുരുമുളക്: 669
കാപ്പിക്കുരു(റോബസ്റ്റ): 250
കാപ്പി പരിപ്പ്(റോബസ്റ്റ): 425
കൊട്ടപ്പാക്ക്: 230
മഞ്ഞൾ: 210
ചുക്ക്: 220
ഗ്രാമ്പൂ: 760
ജാതിക്ക: 300
ജാതിപത്രി: 1300-2100