
റോഡിലിറങ്ങി യാത്രക്കാരെ വിറപ്പിച്ച് കാട്ടാനകൾ; യാത്രക്കാർ വേഗം കുറച്ച് വാഹനം ഓടിക്കണമെന്ന് അധികൃതർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മറയൂർ∙ സംസ്ഥാന പാതയായ മറയൂർ ഉദുമൽപേട്ട റോഡിൽ വിരിക്കൊമ്പൻ ഉൾപ്പെടെയുള്ള കാട്ടാനകൾ പകൽസമയത്തും റോഡിൽ തമ്പടിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പകൽ സമയത്ത് വിരികൊമ്പൻ വാഹനങ്ങൾ തടഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് സർവീസ് ബസിനു മുൻപ് എത്തിയ വിരിക്കൊമ്പൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
റോഡ് വശത്തെ കൂടി നടന്നപ്പോൾ പിറകുവശത്തു നിന്നിരുന്ന ബൈക്ക് യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നിമിഷനേരം കൊണ്ട് വനത്തിലേക്ക് കയറി. കഴിഞ്ഞ ദിവസങ്ങളിൽ വിരിക്കൊമ്പൻ ഉൾപ്പെടെയുള്ള കാട്ടാനകൾ മറയൂർ ഉദുമൽപേട്ട റോഡിൽ കണ്ടുവരുന്നത് പതിവായിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ വേഗം കുറച്ച് വാഹനം ഓടിക്കണമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു