
ഒരു ഗ്രാമം മുഴുവൻ തെക്കുമറ്റം വീട്ടിലേക്ക് ഒഴുകിയെത്തി; അനിന്റയ്ക്ക് കണ്ണീരോടെ വിടചൊല്ലി നാട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുതോണി ∙ നേര്യമംഗലം ബസപകടത്തിൽ മരിച്ച അനിന്റയ്ക്കു കീരിത്തോട് ഗ്രാമം കണ്ണീരോടെ വിട നൽകി. ചേതനയറ്റ ശരീരം വീട്ടിൽ കൊണ്ടുവന്ന ചൊവ്വാഴ്ച രാത്രി മുതൽ ഒരു ഗ്രാമം മുഴുവൻ തെക്കുമറ്റം വീട്ടിലേക്കു ഒഴുകിയെത്തുകയായിരുന്നു. മകളുടെ വിയോഗത്തിൽ അമ്മ മിനിയുടെയും ബന്ധുക്കളുടെയും വേദന ആരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. ഇന്നലെ രാവിലെ ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ വീട്ടിലെത്തി പ്രാർഥിച്ചു. ഡീൻ കുര്യാക്കോസ് എംപി ഉൾപ്പെടെ ഒട്ടേറെ ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
സഹപാഠിക്കു അന്ത്യ യാത്രാമൊഴി ചൊല്ലാൻ സ്റ്റുഡന്റ്സ് കെഡറ്റിന്റെ നേതൃത്വത്തിൽ കഞ്ഞിക്കുഴി എസ്എൻ ഹൈസ്കൂളിൽനിന്ന് എത്തിയ കുട്ടികളുടെ നൊമ്പരവും കാഴ്ചക്കാരെ കണ്ണീരണിയിച്ചു. അനിന്റയുടെ മൃതദേഹം പൊതുദർശനത്തിനുശേഷം കത്തിപ്പാറത്തടം സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.