മാങ്ങാത്തൊട്ടി ∙ സേനാപതി പഞ്ചായത്തിലെ കാന്തിപ്പാറയ്ക്ക് സമീപത്തെ പ്ലെയിൻ പാറ ഉൾപ്പെടുന്ന പ്രദേശത്തെ വിനോദ സഞ്ചാര സാധ്യതകൾ കണ്ടില്ലെന്ന് നടിച്ച് സർക്കാരും തദ്ദേശ സ്ഥാപനങ്ങളും. പ്ലെയിൻ പാറയിലേക്ക് റോഡ് ഉണ്ടെങ്കിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളാെന്നുമില്ല.
വിമാനത്തിന്റെ ആകൃതിയിലുള്ള ഒരു കൂറ്റൻ പാറയാണ് പ്ലെയിൻ പാറയുടെ പ്രത്യേകത. പ്ലെയിൻ പാറയുടെ ചിറക് പോലുള്ള ഭാഗം അടർന്നു വീണെങ്കിലും മലമുകളിൽ ലാൻഡ് ചെയ്ത വിമാനത്തിന്റെ രൂപം ആകർഷകമാണ്.
ഈ കുന്നിൻ മുകളിൽ നിന്നാൽ വിശാലവും മനോഹരവുമായ കാഴ്ചകൾ ആസ്വദിക്കാൻ കഴിയും.
രാജാക്കാട്–നെടുങ്കണ്ടം റോഡിൽ രാജാക്കാട് നിന്ന് 6 കിലോമീറ്റർ സഞ്ചരിച്ചാൽ പ്ലെയിൻ പാറയിലെത്താം. രാജകുമാരിയിൽ നിന്ന് 4 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
സൂര്യാസ്തമയ കാഴ്ചകളാസ്വദിക്കാനായി ഒട്ടേറെ സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്. പ്ലെയിൻ പാറയിൽ സഞ്ചാരികൾക്ക് വേണ്ട
അടിസ്ഥാന സൗകര്യങ്ങളാെരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

