അടിമാലി ∙ സ്ഥലമില്ലെന്ന് പറഞ്ഞു പദ്ധതികൾ മുടങ്ങുമ്പോൾ സ്ഥലമുണ്ടായിട്ടും യാഥാർഥ്യമാകാതെ അമ്മയും കുഞ്ഞും ആശുപത്രി. മലയോരജനതയുടെ ഏറ്റവും വലിയ ആവശ്യമായ ആശുപത്രി സ്ഥാപിക്കാൻ പഞ്ചായത്ത് സ്ഥലം അനുവദിച്ച് 10 വർഷമായിട്ടും പദ്ധതി മുന്നോട്ട് പോയിട്ടില്ല.
പദ്ധതിക്ക് 2011–2016 കാലഘട്ടത്തിൽ 4.5 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. എന്നാൽ പിന്നീടു വന്ന 2 സർക്കാരുകളും ജനപ്രതിനിധികളും മലയോരമേഖലയിലെ കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും കരച്ചിൽ കേട്ടില്ല.
വർഷങ്ങൾക്കു മുൻപ് നിർമാണം പൂർത്തിയാക്കി പ്രവർത്തിക്കേണ്ട ആശുപത്രി ഫലകത്തിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്.
2 ഘട്ടങ്ങളിലായി 5 നിലകളുള്ള കെട്ടിടം നിർമിക്കാനായിരുന്നു പദ്ധതി.
പൈലിങ്, ബേസ്മെന്റ് വർക്കുകൾ ഒന്നാം ഘട്ടവും 5 നിലകളുടെ പണികൾ രണ്ടാംഘട്ടവും. നടപടികൾ ആരംഭിച്ചതിനു പിന്നാലെ, നിർമാണ ജോലികൾക്ക് തുക തികയില്ലെന്ന കാരണം കണ്ടെത്തി എസ്റ്റിമേറ്റ് തുക റിവൈസ് ചെയ്ത് 20 കോടി രൂപയാക്കി ഉയർത്തി.
പിന്നീട് ആശുപത്രി നിർമാണം നിർത്തുകയായിരുന്നു. 2024–25 സാമ്പത്തിക വർഷത്തെ ബജറ്റിൽ 5 കോടി അനുവദിച്ചെങ്കിലും പണികൾ ആരംഭിച്ചില്ല.
നിർമാണത്തിന് തുക അപര്യാപ്തമാണെന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അറിയിച്ചതിനെ തുടർന്ന് ആദ്യ ഘട്ട
എസ്റ്റിമേറ്റ് മാത്രമായി തയാറാക്കാൻ പൊതുമരാമത്തു വകുപ്പിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതു പ്രകാരം 15 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി ഇടുക്കി പാക്കേജിൽപെടുത്തി ഭരണാനുമതി വാങ്ങിയതായാണ് വിവരം.
പദ്ധതിയുടെ നാൾവഴി
∙ 2013ൽ അമ്മയും കുഞ്ഞും ജില്ലാ ആശുപത്രിക്ക് ഉമ്മൻ ചാണ്ടി സർക്കാർ അനുമതി നൽകി.
∙ തുടർന്ന് അന്നത്തെ എംപി പി.ടി.തോമസ് ഇടപെട്ടു അടിമാലിയിൽ ആശുപത്രി ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചു. തുടർന്ന് മച്ചിപ്ലാവിൽ പഞ്ചായത്തിനുള്ള ഭൂമിയിൽ ഒന്നര ഏക്കർ സൗജന്യമായി വിട്ടുനൽകി.
∙ ഭൂമി വിട്ടുകൊടുക്കാൻ താൽപര്യം പ്രകടിപ്പിച്ചുള്ള 2014 ജൂലൈ 4ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനവും പിറ്റേന്നു തന്നെ പഞ്ചായത്ത് പ്രസിഡന്റ് പി.വി.സ്കറിയ ആരോഗ്യ വകുപ്പിന് നൽകിയ കത്തും സെപ്റ്റംബർ 9ന് പഞ്ചായത്ത് ഡയറക്ടർ ആരോഗ്യ വകുപ്പിന് നൽകിയ കത്തും പരിഗണിച്ച് മന്നാങ്കണ്ടം വില്ലേജിൽ ബ്ലോക്ക് നമ്പർ –4, സർവേ നമ്പർ 502/1, 503/3ൽപ്പെട്ടതുമായ സ്ഥലം ആശുപത്രിക്ക് നൽകി ഉത്തരവിട്ടു. ∙ ജില്ലാ മെഡിക്കൽ ഓഫിസർക്കു വേണ്ടി അന്നത്തെ ആശുപത്രി സൂപ്രണ്ട് ഭൂമി ഏറ്റെടുത്തു.
∙ 2016ൽ 14.71 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി ആരോഗ്യ വകുപ്പിന് സമർപ്പിച്ചു. 4.5 കോടിയുടെ ഭരണാനുമതിയും ലഭിച്ചു.
∙ 2023ൽ എസ്റ്റിമേറ്റ് വീണ്ടും റിവൈസ് ചെയ്ത് 30.25 കോടിയായി ഉയർത്തുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടർ പ്രപ്പോസൽ സമർപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

