മുട്ടം∙ ശബരിമല സീസൺ തുടങ്ങിയതോടെ മുട്ടം വഴിയുള്ള ഗതാഗതം ദുഷ്കരമായി. ടൗണിലെത്തുന്ന വാഹനങ്ങൾ തോട്ടുങ്കര വരെ ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്.
തൊടുപുഴ പുളിയന്മല സംസ്ഥാനപാതയുടെയും അങ്കമാലി ശബരിമല സംസ്ഥാനപാതയുടെയും സംഗമ കേന്ദ്രമായ ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. ഇതിനിടെ ശുദ്ധജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി ഒട്ടേറെ സ്ഥലങ്ങളിലാണ് റോഡിന്റെ പകുതിയോളം വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്.
ഇത് പുനഃസ്ഥാപിക്കാൻ നടപടി വൈകുന്നു.
ഇപ്പോൾ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്. ഇതോടൊപ്പം ശബരിമല സീസണായാൽ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. റോഡ് പൊളിച്ചിട്ടിരിക്കുന്നതിനൊപ്പം ടൗണിൽ റോഡിന് കാര്യമായ വീതിയില്ലാത്തതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം.
ശബരിമല സീസണിൽ റോഡുകൾക്ക് വീതി കൂട്ടുന്നതിനും ബൈപ്പാസുകളടക്കം പണിയുന്നതിനും കോടിക്കണക്കിനു രൂപ ചെലവഴിക്കുമ്പോഴും ഏറെ പ്രാധാന്യമുള്ള ഇവിടെ റോഡിന് നവീകരണം നടക്കുന്നില്ലെന്നു നാട്ടുകാർ പരാതി പറയുന്നു.
ശബരിമല റോഡിൽ ഇടുക്കി ജില്ലയുടെ ഭാഗമാണ് ഏറെ പരിതാപകരമായി കിടക്കുന്നത്. ശബരിമല സീസണിൽ ഈ റൂട്ടിൽ ഒട്ടേറെ വാഹനങ്ങളാണ് ഒരേ സമയം ടൗണിലെത്തുന്നത്.
ഇതോടെ ടൗണിൽ മണിക്കൂറകളോളം ഗതാഗതാഗതക്കുരുക്കിലാകും. മുട്ടത്തുനിന്ന് ഈരാറ്റുപേട്ട
റൂട്ടിൽ ഒരു ബൈപാസ് സ്ഥാപിക്കുന്നതിനു മുൻപേ നടപടിയായിരുന്നതാണ്. 80 ശതമാനം റോഡ് നിലവിലുള്ളതുമാണ്. ഏതാനും മീറ്റർ ദൂരത്തിൽ റോഡ് നിർമിച്ചാൽ ബൈപാസ് യാഥാർഥ്യമാക്കാം.
ടൗൺ വളരുന്നതോടൊപ്പം മുട്ടത്തെ ഗതാഗതക്കുരുക്കിനും ഇതു പരിഹാരമാകും.
മുട്ടം ടൗണിലെ റോഡിന്റെ വീതി കൂട്ടുന്നതിന് ടൗണിൽ ഐറിഷ് മാതൃകയിൽ ഓട നിർമിക്കുന്നതിനായി തീരുമാനമായതാണ്.
എന്നാൽ ഇതിനും നടപടിയായില്ല. ഇതിനിടെയാണ് വിവിധ ശുദ്ധജല വിതരണ പദ്ധതികൾക്കായി ടൗണിനു സമീപപ്രദേശങ്ങളിൽ കുഴികളെടുത്ത്് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്.
ശബരിമല സീസൺ ആരംഭിക്കുന്നതോടെ പൊളിച്ചിട്ട റോഡുകൾ അറ്റകുറ്റപ്പണി നടത്തി ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

