അടിമാലി ∙ കല്ലാർകുട്ടി– കമ്പിളിക്കണ്ടം റോഡിൽ ഇഞ്ചപതാലിന് സമീപം റോഡിലെ കുഴി അപകട ഭീഷണി ഉയർത്തുന്നു.
ഒരടിയിലേറെ ആഴമുള്ള കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ റോഡിൽ ഒളിഞ്ഞിരിക്കുന്ന അപകടക്കെണി അറിയാതെ ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപെടുന്നത് വർധിച്ചുവരികയാണ്.
കമ്പിളിക്കണ്ടത്തുനിന്ന് കല്ലാർകുട്ടിക്കു വരുമ്പോൾ ഇറക്കത്തോടുകൂടിയ ഭാഗത്താണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴാണ് വാഹനങ്ങൾ കൂടുതലായി അപകടത്തിൽപെടുന്നത്.
പൊതുമരാമത്തു വകുപ്പ് ഒരു വർഷം മുൻപ് ബിഎംബിസി നിലവാരത്തിൽ ടാറിങ് ജോലികൾ നടത്തിയ റോഡാണിത്.
റോഡിൽ രൂപപ്പെട്ടിട്ടുള്ള കുഴി അടയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പിഡബ്ല്യുഡി അധികൃതരെ സമീപിച്ചെങ്കിലും നടപടി സ്വീകരിക്കാൻ കൂട്ടാക്കാത്തത് അപകടങ്ങൾ വർധിക്കാൻ കാരണമാകുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

