ചെറുതോണി∙ പ്രവർത്തനം ആരംഭിച്ച് 2 വർഷം പിന്നിട്ടിട്ടും അംഗീകാരവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഇടുക്കി ഗവ. നഴ്സിങ് കോളജിലെ വിദ്യാർഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചു.
സമരത്തിന് കേരള ബിഎസ്സി നഴ്സിങ് സ്റ്റുഡന്റ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിലും വിവിധ നഴ്സിങ് കോളജുകളിലെ വിദ്യാർഥികളും പൂർണപിന്തുണ പ്രഖ്യാപിച്ചു.
2023ൽ തുടങ്ങിയ കാസർകോട്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം അനെക്സ് കോളജുകളിൽ അടിസ്ഥാന സൗകര്യങ്ങളോ വേണ്ടത്ര അധ്യാപകരോ ഇന്ത്യൻ കൗൺസിൽ അംഗീകാരമോ ഇല്ല എന്നുള്ളത് പലതവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നഴ്സിങ് കോളജിൽ നിന്നു പ്രകടനമായി മെഡിക്കൽ കോളജിനു മുന്നിൽ മുദ്രാവാക്യം വിളികളുമായി എത്തിയ വിദ്യാർഥികൾ സമരം തുടരുകയാണ്. രക്ഷിതാക്കളും വിദ്യാർഥികൾക്കൊപ്പം സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]