പിജി വിദ്യാർഥികൾക്ക് അപേക്ഷിക്കാം:
തൊടുപുഴ∙ യുവജനങ്ങളുടെ ജീവിതശൈലിയിലെ പുത്തൻ പ്രവണതകളും മാനസികാരോഗ്യവും കേരള സംസ്ഥാന യുവജന കമ്മിഷൻ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കുന്നു. പഠനത്തിന്റെ ഭാഗമാകാൻ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള സന്നദ്ധരായിട്ടുള്ള സൈക്കോളജി/ സോഷ്യൽ വർക്ക് പിജി വിദ്യാർഥികളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
നവംബർ മാസം പകുതിയോടെ ആരംഭിക്കുന്ന പഠനം മാനസികാരോഗ്യ വിദഗ്ധരുടെയും അനുബന്ധ വിഷയത്തിൽ പ്രാവീണ്യമുള്ള അധ്യാപകരുടെയും നേതൃത്വത്തിലാണ് നടത്തുന്നത്. പഠനത്തിന്റെ കണ്ടെത്തലുകൾ റിപ്പോർട്ടായി സർക്കാരിനു സമർപ്പിക്കും. ഒക്ടോബർ 25 ന് മുൻപ് യുവജന കമ്മിഷൻ വെബ്സൈറ്റിൽ (ksyc.kerala.gov.in) നൽകിയിട്ടുള്ള ഗൂഗിൾ ഫോം മുഖേന അപേക്ഷിക്കാവുന്നതാണ്. 0471 2308630.
സ്പോട്ട് അഡ്മിഷൻ
ഏലപ്പാറ∙ ഗവ.ഐടിഐയിൽ പ്ലമർ (ഒരു വർഷം), റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിങ് ടെക്നിഷ്യൻ (2 വർഷം) എന്നീ ട്രേഡുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 18ന് 5 വരെ. 9946010769, 9745473618.
നെടുങ്കണ്ടം∙ കരുണാപുരം ഗവ.
ഐടിഐയിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (സിഒപിഎ) എന്നീ ട്രേഡുകളിൽ ജനറൽ, എസ്സി, എസ്ടി എന്നീ വിഭാഗത്തിലും പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്ന വിഭാഗത്തിലും ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 04868291050, 9495642137.
ജോലി ഒഴിവ്
ഇടുക്കി∙ ഗവ. എൻജിനീയറിങ് കോളജിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലേക്കും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ട്രേഡ്സ്മാൻ പ്ലമിങ് തസ്തികയിലേക്കും കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.
സർക്കാർ നിർദേശിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നാളെ 10ന് കോളജ് ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04862- 232477, 04862-233250 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.gecidukki.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]