മറയൂർ∙ മറയൂർ – ഉദുമൽപേട്ട സംസ്ഥാനപാതയിൽ റോഡരികിൽ യാത്രക്കാരിൽ ഭീതിയുണർത്തി ഒറ്റയാന്റെ സാന്നിധ്യം പതിവായി. രണ്ടാഴ്ചയായി രാത്രിയും പകലും മണിക്കൂറുകളുടെ ഇടവേളയിൽ ഒറ്റയാൻ റോഡിലേക്കിറങ്ങുന്നതായി യാത്രക്കാർ പറയുന്നു.
ഈ മേഖലയിൽ വാഹനമോടിച്ച് അത്ര പരിചയമില്ലാത്ത വിനോദസഞ്ചാരികൾ അപ്രതീക്ഷിതമായി കൊമ്പന്റെ മുൻപിൽപ്പെടുമ്പോൾ ഭയന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് അപകടത്തിന് കാരണമാകുന്നു. ഒറ്റയാൻ വാഹനത്തിനു നേരെ പാഞ്ഞടുക്കുന്നതായും ഇവർ പറയുന്നു.
കഴിഞ്ഞദിവസം റോഡരികിൽ നിന്ന് സെൽഫിയെടുത്തിരുന്ന വിനോദസഞ്ചാരികൾക്കടുത്തേക്ക് അപ്രതീക്ഷിതമായാണ് കൊമ്പൻ എത്തിയത്.
ഒരു യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പറയുന്നു. ഇതുവഴി യാത്ര ചെയ്യുന്നവർ വാഹനങ്ങളുടെ വേഗം കുറച്ച് ശ്രദ്ധിച്ച് പോകണമെന്ന് വനം വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]