കരിമണ്ണൂർ∙ നിർമാണത്തിന്റെ ഭാഗമായി നെയ്യശ്ശേരി – തോക്കുമ്പൻ സാഡിൽ റോഡിന്റെ ഉയരം വർധിപ്പിച്ചതിനാൽ വൈദ്യുതി ലൈനുകൾ വാഹനങ്ങളിൽ തട്ടും വിധം താഴ്ന്നതായി പരാതി. റോഡിന് നടുവിൽ കൂടി മാത്രം വാഹനങ്ങൾ ഓടിക്കേണ്ട
സാഹചര്യമാണുള്ളതെന്ന് ഇതുവഴി സർവീസ് നടത്തുന്ന ബസുകളുടെ ഡ്രൈവർമാരും നാട്ടുകാരും പറഞ്ഞു. എതിർ ദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾ പരസ്പരം സൈഡ് കൊടുക്കാനായി റോഡരികിലേക്ക് മാറ്റിയാൽ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വൈദ്യുതി ലൈനിൽ തട്ടുന്ന സാഹചര്യമാണുള്ളത്.
ഇതു വലിയ അപകടത്തിനിടയാക്കുമെന്ന ഭയത്തിലാണ് നാട്ടുകാർ.
ഇതിന് പുറമേ കരാർ കമ്പനിയുടേത് അടക്കമുള്ള വലിയ വാഹനങ്ങൾ തുടർച്ചയായി കടന്നു പോകുമ്പോൾ ലൈനുകളിൽ തട്ടുകയും ഇതുമൂലം അമിത വൈദ്യുതി പ്രവാഹമുണ്ടായി സമീപ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തി നശിക്കുകയും ചെയ്യുന്നതായും പരാതിയുണ്ട്. താഴ്ന്ന് കിടക്കുന്ന വൈദ്യുതി ലൈനുകൾ ഉയർത്തണമെങ്കിൽ വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.
റോഡിന്റെ നിർമാണ ചുമതലയുള്ള കെഎസ്ടിപിയും കരാർ കമ്പനിയുമാണ് ഇതു ചെയ്യേണ്ടതെന്ന നിലപാടിലാണ് കെഎസ്ഇബി അധികൃതർ. എത്രയും വേഗം വൈദ്യുതി ലൈൻ ഉയർത്തി പ്രദേശത്തെ അപകട
സാഹചര്യം ഒഴിവാക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]