
കഞ്ഞിക്കുഴി ∙ പഞ്ചായത്തിലെ ജലജീവൻ മിഷൻ പ്രവർത്തനങ്ങളിൽ ക്രമക്കേട് നടക്കുന്നതായി പരാതി. റോഡുവക്കിൽ പൈപ്പ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങളിലാണു ക്രമക്കേട് നടക്കുന്നത്. വേണ്ടത്ര ആഴത്തിൽ ട്രഞ്ചുകൾ കുഴിക്കാതെയാണു പൈപ്പുകൾ സ്ഥാപിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.
പോരാത്തതിനു ട്രഞ്ച് വെട്ടിയ ഭാഗത്ത് കോൺക്രീറ്റ് ചെയ്യുന്നതിലും കരാറുകാരൻ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. എന്നാൽ ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടിട്ടും ജലസേചന വകുപ്പ് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
ഒരു മീറ്റർ ആഴത്തിൽ പ്രധാന പൈപ്പുകൾ ഇടണമെന്നും റോഡ് മുറിച്ച് സ്ഥാപിക്കുന്ന വിതരണ പൈപ്പുകൾ രണ്ടടി ആഴത്തിൽ സ്ഥാപിക്കണമെന്നുമാണു വ്യവസ്ഥ.
റോഡ് പൊളിച്ച ഭാഗങ്ങൾ 15 സെന്റിമീറ്റർ കനത്തിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പുവരുത്തുകയും വേണം. എന്നാൽ കഞ്ഞിക്കുഴി പഞ്ചായത്തിൽ ഇതൊന്നും പാലിക്കുന്നില്ല. വാകച്ചുവട് മേഖലയിൽ നടക്കുന്ന പണികളിൽ വ്യാപക ക്രമക്കേടാണ് നടക്കുന്നത്.
പ്രധാന പൈപ്പുകൾ ഇടുന്നത് പലയിടത്തും ഒന്നര അടി മാത്രം ആഴത്തിൽ ആണെന്നും റോഡ് മുറിച്ചിടുന്ന വിതരണ പൈപ്പുകൾ 20 സെന്റി മീറ്റർ പോലും താഴ്ത്തി ഇടാത്തതിനാൽ പൈപ്പുകൾ എളുപ്പം തകരാറിലാകുന്നതിനും സാധ്യത ഉണ്ടെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. 5 സെന്റി മീറ്റർ മാത്രം ഘനത്തിലാണു കോൺക്രീറ്റ് ജോലികൾ നടക്കുന്നത്.
മണൽ ഉപയോഗിക്കാതെ പാറപ്പൊടി ഉപയോഗിച്ചുള്ള കോൺക്രീറ്റും കരാറിനു വിരുദ്ധമാണെന്നും പരാതിയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]