
ഇടുക്കി ജില്ലയിൽ 4 റോഡുകളുടെ ഉദ്ഘാടനം ഇന്ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ∙ സർക്കാരിന്റെ 4–ാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിലെ 4 റോഡുകൾ ഇന്നു വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ പെരിഞ്ചാംകുട്ടി – എഴുകുംവയൽ റോഡ്, തൊടുപുഴ നിയോജക മണ്ഡലത്തിൽ അർപ്പാമറ്റം – കരിമണ്ണൂർ റോഡ്, കാരിക്കോട് – വെള്ളിയാമറ്റം – പൂമാല റോഡ്, പീരുമേട് നിയോജക മണ്ഡലത്തിലെ കൂട്ടിക്കൽ – കൊക്കയാർ – 35-ാം മൈൽ റോഡ്, 35-ാം മൈൽ – തെക്കേമല റോഡുകളാണ് ഉദ്ഘാടനം ചെയ്യുന്നത്.
ഉടുമ്പൻചോല മണ്ഡലത്തിൽ എഴുകുംവയൽ ജംക്ഷനിൽ സംഘടിപ്പിക്കുന്ന ശിലാഫലക അനാഛാദനവും പ്രാദേശിക യോഗവും എം.എം.മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. പീരുമേട് മണ്ഡലത്തിൽ 35-ാം മൈൽ ജംക്ഷനിൽ നടക്കുന്ന പരിപാടിയിൽ വാഴൂർ സോമൻ എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്യും. തൊടുപുഴ നിയോജക മണ്ഡലത്തിലെ വെള്ളിയാമറ്റത്ത് സംഘടിപ്പിക്കുന്ന യോഗത്തിൽ പി.ജെ.ജോസഫ് എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്യും. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും.