ഉളുപ്പൂണി ∙ വനം സംരക്ഷിക്കേണ്ട വനപാലകർ ട്രെക്കിങ്ങിന്റെ പേരിൽ വനവും റവന്യു ഭൂമിയും ഉഴുതുമറിക്കുന്നതായി പരാതി.
ഉളുപ്പൂണി പ്രദേശത്ത് വിവിധയിടങ്ങളിലായാണ് വനഭൂമിയിലൂടെയും കൃഷി ഭൂമിയിലൂടെയും ട്രെക്കിങ്ങിന് അനുമതി നൽകുന്നത്. ട്രെക്കിങ്ങിന് ഇവിടെ ജീപ്പിന് 150 രൂപയാണ് ഫീസ് ഈടാക്കുന്നത്.
സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനമില്ല. പകരം പ്രദേശത്തെ ടാക്സി ജീപ്പ് വിളിക്കണം.
ഇവർ പറയുന്ന തുക വാടകയായി നൽകണമെന്നതാണ് നിബന്ധന. പ്രദേശത്തെ ടാക്സിക്കാരും വനംവകുപ്പുമായുള്ള ഒത്തുകളിയാണിതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ട്രെക്കിങ്ങിനായി ഉപയോഗിക്കുന്ന റോഡിൽ വേലി കെട്ടി തടഞ്ഞ് തുകയീടാക്കിയാണ് വാഹനങ്ങൾ കയറ്റിവിടുന്നത്.
കഴിഞ്ഞ ദിവസം ഇതുവഴി സൈക്കിളിൽ എത്തിയ റൈഡർമാരെ വരെ തടഞ്ഞതായി പരാതിയുണ്ട്. മേഖലയിൽ റോഡ് ചെളിക്കുളമാക്കിയുള്ള ട്രെക്കിങ് റോഡുകളും ഭൂമിയും തകർക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
വേനലിൽ മണ്ണിളക്കി വാഗമൺ മൊട്ടക്കുന്നുകൾ തകർക്കുകയാണ്. മഴക്കാലത്ത് ഇവിടെ വെള്ളം കുത്തിയൊലിച്ച് പൂർണമായും തകരുകയും പ്രദേശം തന്നെ ഒലിച്ചു പോകുകയും ചെയ്യും.
ട്രെക്കിങ്ങിനായി ഉപയോഗിക്കുന്ന സ്ഥലം വനംവകുപ്പിന്റെതാണെന്നാണ് ഇവരുടെ അവകാശവാദം. ഇതുമായി ബന്ധപ്പെട്ടു വനംവകുപ്പിനെതിരെ കേസ് ഹൈക്കോടതിയിൽ പുരോഗമിക്കുകയാണ്.
ഉളുപ്പൂണിയിലെ പരിസ്ഥിതിയെ തകർക്കുന്ന ട്രെക്കിങ് നിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

